കണ്ണൂരില്‍ പ്ലസ് ടു വിദ്യാത്ഥി ജീവനൊടുക്കിയ സംഭവത്തില്‍ 3 അധ്യാപകര്‍ക്ക് സസ്‌പെന്‍ഷന്‍. ഭവത് മാനവ് എന്ന വിദ്യാര്‍ത്ഥിയാണ് ആത്മഹത്യാ ചെയ്തത്. അധ്യാപകരുടെ പീഡനത്തെ തുടര്‍ന്നാണ് വിദ്യാര്‍ത്ഥി ആത്മഹത്യ ചെയ്തതെന്ന് കുടുംബം ആരോപിച്ചിരുന്നു. ഇതേ തുടര്‍ന്നാണ് നടപടി.
കണ്ണൂര്‍ കമ്പില്‍ മാപ്പിള ഹയര്‍സെക്കന്ററി സ്‌കൂളിലെ പ്ലസ് ടു വിദ്യാര്‍ത്ഥിയാണ് ജീവനൊടുക്കിയത്. ഈ മാസം എട്ടാം തിയതിയാണ് വീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ ഭവതിനെ കണ്ടെത്തിയത്. പ്ലസ് ടു സയന്‍സ് വിഭാഗം വിദ്യാര്‍ത്ഥിയായിരുന്നു ഭവത് മാനവ്. ഈ മാസം എട്ടിന് സ്‌കൂളിലേക്ക് ഭവതിന്റെ അമ്മയെ അധ്യാപകര്‍ വിളിച്ചിരുന്നു. അവര്‍ തിരിച്ചെത്തിയപ്പോഴാണ് മുകള്‍ നിലയിലെ കിടപ്പുമുറിയില്‍ തൂങ്ങിമരിച്ച നിലയില്‍ കുട്ടിയെ കാണുന്നത്.
മാര്‍ക്ക് കുറഞ്ഞതിന്റെ പേരില്‍ അധ്യാപകരില്‍ നിന്ന് ക്രൂര പീഡനമുണ്ടായെന്ന് ഭവതിന്റെ അമ്മ ആരോപിക്കുന്നത്. കുട്ടിക്ക് അടിയുടെ കുറവാണെന്നും നിങ്ങളുടെ മുന്നിലിട്ട് ഭവതിനെ അടിച്ച് ചവിട്ടിക്കൂട്ടണമെന്നും അധ്യാപകര്‍ പറഞ്ഞതായാണ് കുട്ടിയുടെ അമ്മ ആരോപിക്കുന്നത്. സംഭവത്തില്‍ പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങിയിരുന്നു. ഇതിന് പിന്നാലെയാണിപ്പോള്‍ 3 അധ്യാപരെ സസ്‌പെന്‍ഡ് ചെയ്തത്.