പുകയില ഉത്പന്നങ്ങളുടെ വില്‍പ്പനയ്ക്ക് കൂടുതല്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി സൗദി

പുകയില ഉത്പന്നങ്ങളുടെ വില്‍പ്പനയ്ക്ക് കൂടുതല്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി സൗദി
പുകയില ഉത്പന്നങ്ങള്‍ വില്‍പ്പന നടത്തുന്ന കടകള്‍ക്ക് കര്‍ശനമായ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി സൗദി അറേബ്യ. പൊതുജനാരോഗ്യം സംരക്ഷിക്കുക, പുകവലിക്കാത്തവരെയും കുട്ടികളെയും പുകയിലയുടെ ഉപയോഗത്തില്‍ നിന്ന് സംരക്ഷിക്കുക തുടങ്ങിയ ലക്ഷ്യങ്ങളോടെയാണ് നടപടി. പുകയില ഉത്പന്നങ്ങള്‍ കൈവശം വയ്ക്കാനോ പ്രദര്‍ശിപ്പിക്കാനോ വില്‍പ്പന നടത്താനോ പാടില്ല. ഉപഭോക്താക്കള്‍ക്കായി ദേശീയ സമിതി അംഗീകരിച്ച മാതൃകയില്‍ ഒരു മുന്നറിയിപ്പ് പ്രദര്‍ശിപ്പിക്കണം

സൗദി മുനിസിപ്പാലിറ്റി, ഭവന മന്ത്രാലയം നിശ്ചയിച്ചിട്ടുള്ള പുതിയ നിയന്ത്രണങ്ങള്‍ എല്ലാ പുകയില ഉത്പന്നങ്ങളും അവയുടെ വിവിധ വകഭേദങ്ങളും സൗദി ഫുഡ് ആന്‍ഡ് ഡ്രഗ് അതോറിറ്റി അംഗീകരിച്ച മാനദണ്ഡങ്ങള്‍ പാലിക്കുന്നവ ആയിരിക്കണം. ഉറവിടങ്ങള്‍ അറിയാത്തതോ തെറ്റിദ്ധരിപ്പിക്കുന്ന വിവരങ്ങള്‍ അടങ്ങിയതോ ആയ പുകയില ഉത്പന്നങ്ങള്‍ കൈവശം വയ്ക്കാനോ പ്രദര്‍ശിപ്പിക്കാനോ വില്‍പ്പന നടത്താനോ പാടില്ലെന്ന് അധികൃതര്‍ അറിയിച്ചു.

സീല്‍ ചെയ്ത പാക്കേജില്‍ മാത്രമേ സിഗരറ്റുകള്‍ ഉള്‍പ്പെടെയുള്ള പുകയില ഉത്പന്നങ്ങള്‍ വില്‍പ്പന നടത്താവൂ. പായ്ക്കറ്റ് പൊട്ടിച്ച് ചില്ലറയായി അവ വില്‍ക്കാന്‍ പാടില്ല. പുകയിലയുടെയോ അതിന്റെ ഏതെങ്കിലും ഉത്പന്നങ്ങളുടെയോ വില കുറച്ചു നല്‍കരുത്. സമ്മാനങ്ങളായോ സാമ്പിളുകളുടെ രൂപത്തിലോ സൗജന്യമായോ പ്രമോഷണല്‍ ഓഫറുകളുടെ ഭാഗമായോ അവ നല്‍കരുതെന്നും അധികൃതര്‍ അറിയിച്ചു. പുകയിലയുടെയും അതുമായി ബന്ധപ്പെട്ട ഉത്പന്നങ്ങളുടെയും പരസ്യം ഉള്‍ക്കൊള്ളുന്ന ഏതെങ്കിലും ഉല്‍പ്പന്നം ഇറക്കുമതി ചെയ്യാനോ വില്‍പ്പന നടത്താനോ മറ്റുള്ളവര്‍ക്ക് സൗജന്യമായി നല്‍കാനോ പാടില്ലെന്നും പുതിയ നിയന്ത്രണത്തില്‍ പറയുന്നു.

Other News in this category



4malayalees Recommends