മദ്യപിച്ച് യാത്രാ വിമാനം പറത്താനെത്തി , പൈലറ്റ് അറസ്റ്റില്‍ ; വിമാനം മണിക്കൂറുകള്‍ വൈകി

മദ്യപിച്ച് യാത്രാ വിമാനം പറത്താനെത്തി , പൈലറ്റ് അറസ്റ്റില്‍ ; വിമാനം മണിക്കൂറുകള്‍ വൈകി
യാത്രാവിമാനം പറത്താനെത്തിയ പൈലറ്റ് അറസ്റ്റില്‍. അമേരിക്കയിലെ ജോര്‍ജ്ജിയയിലാണ് സംഭവം. ജോര്‍ജ്ജിയയില്‍ നിന്ന് ചിക്കാഗോയിലേക്ക് പുറപ്പെടേണ്ട വിമാനത്തിന്റെ പൈലറ്റാണ് വെള്ളമടിച്ച് ഫിറ്റായി എത്തിയത്. പൈലറ്റിനെ എയര്‍പോര്‍ട്ടിലെ സുരക്ഷാ ഉദ്യോഗസ്ഥര്‍ പിടികൂടിയതിന് പിന്നാലെ മണിക്കൂറുകളാണ് വിമാനം വൈകിയത്.

സൗത്ത് വെസ്റ്റ് എയര്‍ലൈനിന്റെ 52 വയസുള്ള പൈലറ്റ് ഡേവിഡ് ആഷസോപ് ആണ് ബുധനാഴ്ച അറസ്റ്റിലായത്. മദ്യം മണക്കുന്ന രീതിയില്‍ എത്തിയ പൈലറ്റിനെ വൈദ്യ പരിശോധന അടക്കമുള്ളവയ്ക്ക് വിധേയമാക്കിയിട്ടുണ്ട്. ഇയാളെ ജോലിയില്‍ നിന്ന് നീക്കിയതായും യാത്രക്കാര്‍ക്ക് നേരിടേണ്ടി വന്ന ബുദ്ധിമുട്ടുകളില്‍ ക്ഷമാപണം നടത്തുന്നതായും സൈത്ത് വെസ്റ്റ് എയര്‍ലൈന്‍ പ്രതികരിച്ചു. പുലര്‍ച്ചെ 6.05ന് പുറപ്പെടേണ്ടിയിരുന്ന വിമാനത്തിന് പുതിയ പൈലറ്റിനെ എത്തിച്ച് വൈകിയാണ് സര്‍വ്വീസ് നടത്തിയത്.

വൈദ്യ പരിശോധനയ്ക്ക് പിന്നാലെ വിമാനത്തിന്റെ പ്രീ ഫൈറ്റ് പരിശോധനകള്‍ നടത്തുന്നതിനിടെയാണ് പൈലറ്റ് അറസ്റ്റിലായത്. ജെറ്റ് ബ്രിഡ്ജില്‍ വച്ച് നടത്തിയ പരിശോധനയില്‍ പരാജയപ്പെട്ട ശേഷം രക്ത പരിശോധനയ്ക്ക് വിസമ്മതിച്ചാണ് പൈലറ്റ് കോക്പിറ്റില്‍ എത്തിയത്. രാത്രിയില്‍ ഏതാനും ബിയര്‍ മാത്രമാണ് കുടിച്ചതെന്നാണ് പൈലറ്റ് വിശദമാക്കുന്നത്. വൈദ്യ പരിശോധനയ്ക്ക് പിന്നാലെ പേപ്പറുകളില്‍ ഒപ്പിടാന്‍ പോലും സാധിക്കാതിരുന്ന പൈലറ്റിനെ കോക്പിറ്റില്‍ നിന്ന് ഇറക്കിയ ശേഷം അറസ്റ്റ് ചെയ്യുകയായിരുന്നു.

Other News in this category



4malayalees Recommends