മെല്‍ബണിലെ വ്യാഴാഴ്ച രാത്രിയുണ്ടായ ഇരട്ട കൊലപാതകത്തില്‍ പ്രതികള്‍ക്കായി തിരച്ചില്‍ തുടരുന്നു. മെല്‍ബണിന് സമീപത്തെ സംഘര്‍ഷത്തിലാണ് രണ്ടുപേര്‍ കൊല്ലപ്പെട്ടത്. വീടിനു പുറത്തുണ്ടായ സംഘര്‍ഷത്തെ തുടര്‍ന്നാണ് രണ്ടുപേര്‍ക്ക് കുത്തേറ്റതെന്ന് പൊലീസ് വ്യക്തമാക്കി.
രണ്ടുപേരും സംഭവ സ്ഥലത്തു തന്നെ മരിച്ചു. പ്രതി ഈ സമയം സ്ഥലം വിട്ടു. ഇയാള്‍ക്കായി അന്വേഷണം ഊര്‍ജ്ജിതമാക്കിയിരിക്കുകയാണ് പൊലീസ്. അറിയാവുന്ന ആളാണ് കൊലപാതകിയെന്നാണ് സൂചന. സംഭവത്തെ കുറിച്ച് എന്തെങ്കിലും വിവരം ലഭിച്ചാല്‍ ബന്ധപ്പെടണമെന്ന് പൊതുജനങ്ങളോടും പൊലീസ് അഭ്യര്‍ത്ഥിച്ചു.