ഓസ്‌ട്രേലിയയിലെ പിഎച്ച്ഡി വിദ്യാര്‍ത്ഥികള്‍ പലരും സാമ്പത്തിക പ്രതിസന്ധിയിലാണ് കഴിയുന്നതെന്ന് സര്‍വ്വേ റിപ്പോര്‍ട്ട്. യൂണിവേഴ്‌സിറ്റി ഓസ്‌ട്രേലിയയുടെയും ഓസ്‌ട്രേലിയന്‍ കൗണ്‍സില്‍ ഓഫ് ഗ്രാജുവേറ്റിന്റെയും യോഗത്തിലാണ് ഗവേഷക വിദ്യാര്‍ത്ഥികളുടെ വരുമാനം സംബന്ധിച്ചുള്ള പരാമര്‍ശമുള്ളത്.
ഗവേഷക വിദ്യാര്‍ത്ഥികളുടെ ശരാശരി സ്റ്റൈഫന്റ് 32000 ഡോളര്‍ മാത്രമാണ്. പല ഗവേഷക വിദ്യാര്‍ത്ഥികളുടേയും ശരാശരി പ്രായം 37 ആണ്. ഇവരില്‍ പലര്‍ക്കും കുടുംബത്തിന്റെയും കുട്ടികളുടേയും സാമ്പത്തിക ഉത്തരവാദിത്വം നിറവേറ്റതുണ്ട്.
സാമ്പത്തിക ബുദ്ധിമുട്ട് താങ്ങാനാകാതെ നിരവധി വിദ്യാര്‍ത്ഥികള്‍ പഠനം ഉപേക്ഷിക്കുകയാണെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.