ഗോപന്‍ സ്വാമിയുടെ മരണത്തില്‍ അന്വേഷണം തുടരാന്‍ പൊലീസ് ; ആന്തരികാവയവങ്ങളുടെ രാസപരിശോധന ഫലം വന്നതിനുശേഷം തുടര്‍ നടപടി

ഗോപന്‍ സ്വാമിയുടെ മരണത്തില്‍ അന്വേഷണം തുടരാന്‍ പൊലീസ് ; ആന്തരികാവയവങ്ങളുടെ രാസപരിശോധന ഫലം വന്നതിനുശേഷം തുടര്‍ നടപടി
നെയ്യാറ്റിന്‍കരയിലെ ഗോപന്റെ മരണത്തില്‍ അന്വേഷണം തുടരാന്‍ പൊലീസ്. ആന്തരികാവയവങ്ങളുടെ രാസപരിശോധന ഫലം വന്നതിനുശേഷം ആയിരിക്കും പൊലീസ് തുടര്‍നടപടികള്‍ സ്വീകരിക്കുക. പ്രാഥമിക പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ അസ്വാഭാവികത ഇല്ലെങ്കിലും ആന്തരികാവയവങ്ങളുടെ രാസപരിശോധന ഫലം വന്നാല്‍ മാത്രമേ ഇത് ഉറപ്പിക്കാന്‍ കഴിയൂ എന്നാണ് അന്വേഷണസംഘത്തിന്റെ നിലപാട്. കുടുംബത്തിന്റെ മൊഴിയില്‍ വൈരുധ്യമുള്ളതിനാല്‍ വീണ്ടും മൊഴി രേഖപ്പെടുത്താനും പൊലീസ് തീരുമാനിച്ചിട്ടുണ്ട്.

അതേസമയം നെയ്യാറ്റിന്‍കരയില്‍ സമാധിയായ ഗോപന്‍ സ്വാമിയുടെ മൃതദേഹം വീണ്ടും സംസ്‌കരിച്ചു. ഹൈന്ദവാചാരപ്രകാരം സമാധി ചടങ്ങുകള്‍ നടത്തിയാണ് മൃതദേഹം സംസ്‌കരിച്ചത്. ആശുപത്രിയില്‍ സൂക്ഷിച്ച മൃതദേഹം നാമജപയാത്രയായിട്ടാണ് വീടിന് സമീപത്തെ കല്ലറയില്‍ എത്തിച്ചത്.

Other News in this category



4malayalees Recommends