ഞാന്‍ വിവാഹിതയാകുമെന്ന് സ്വപ്നത്തില്‍ പോലും കരുതിയിരുന്നില്ല.. പക്ഷെ
ആദ്യ വിവാഹവാര്‍ഷിക ദിനത്തില്‍ ഭര്‍ത്താവ് പ്രശാന്തിനൊപ്പമുള്ള സന്തോഷനിമിഷങ്ങളുടെ വീഡിയോ പങ്കുവച്ച് നടി ലെന. വിവാഹിതയാകുമെന്ന് സ്വപ്നത്തില്‍ പോലും വിചാരിച്ചിട്ടില്ലാത്ത താന്‍ ആണ് ഇപ്പോള്‍ ഒന്നാം വിവാഹവാര്‍ഷികം ആഘോഷിക്കുന്നത് എന്നാണ് ലെന പറയുന്നത്. ഭര്‍ത്താവിനും ദൈവത്തിനും നന്ദി പറഞ്ഞു കൊണ്ടാണ് ലെനയുടെ സോഷ്യല്‍ മീഡിയ പോസ്റ്റ്.
''വന്യമായ സ്വപ്നത്തില്‍ പോലും ഞാന്‍ വിവാഹിതയാകുമെന്ന് കരുതിയിരുന്നില്ല. ആ ഞാനിതാ ഒന്നാം വിവാഹ വാര്‍ഷികം ആഘോഷിക്കുന്നു. എന്റെ ജീവിതത്തിലെ ഏറ്റവും മനോഹരമായ ഒരു വര്‍ഷമാണ് കഴിഞ്ഞുപോയത്. എന്റെ ജീവിതത്തിലെ ഏറ്റവും സുന്ദരമായ ദിവസങ്ങള്‍ സമ്മാനിച്ചതിന് ദൈവത്തിനും എന്റെ പ്രിയപ്പെട്ട ഭര്‍ത്താവ് പ്രശാന്തിനും ഞാന്‍ നന്ദി പറയുന്നു'' എന്നാണ് ലെന കുറിച്ചിരിക്കുന്നത്.