16 വയസ്സുള്ള ദളിത് പെണ്‍കുട്ടിയെ കാറില്‍ തട്ടിക്കൊണ്ടുപോയി ബലാത്സംഗം ചെയ്തു. കാറിന്റെ ഡാഷ്ബോര്‍ഡില്‍ നിന്ന് കണ്ടെത്തിയ തിരിച്ചറിയല്‍ കാര്‍ഡില്‍ നിന്ന് പെണ്‍കുട്ടി നല്‍കിയ വിവരമാണ് പ്രതിയെ പിടികൂടാന്‍ സഹായകമായതെന്ന് പൊലീസ് പറഞ്ഞു. ഇത് കൂടാതെ പ്രതി ഫോണില്‍ പീഡന ദൃശ്യങ്ങള്‍ പകര്‍ത്തിയിരുന്നതായും പൊലീസ് കൂട്ടിച്ചേര്‍ത്തു.
റാഷിദ് എന്ന യുവാവാണ് പിടിയിലായത്. പ്രതി പെണ്‍കുട്ടിയെ വീടിന് പുറത്ത് നിന്ന് കാറില്‍ തട്ടിക്കൊണ്ടുപോയി ബലാത്സംഗം ചെയ്യുകയായിരുന്നു. രാവിലെ 10 മണിയോടെ പെണ്‍കുട്ടി മാലിന്യം വലിച്ചെറിയാനായി പുറത്തിറങ്ങിയ സമയത്താണ് സംഭവമുണ്ടായത്. അതേ സമയം ബലാത്സംഗം ചെയ്യുന്നതിനിടെയും റാഷിദ് പെണ്‍കുട്ടിക്ക് നേരെ ജാതി അധിക്ഷേപം നടത്തിയതായും പൊലീസ് പറഞ്ഞു.
പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്ത ശേഷം ഗ്രാമത്തിന് പുറത്തുള്ള ശ്മശാനത്തിന് സമീപമുള്ള റോഡിലേക്ക് ഉപേക്ഷിച്ച് കടന്നുകളയുകയായിരുന്നു. പെണ്‍കുട്ടിയുടെ അച്ഛനും അമ്മയും കൂലിപ്പണിക്കാരാണ്. സംഭവം നടക്കുന്ന സമയത്ത് ഇരുവരും വീട്ടില്‍ ഉണ്ടായിരുന്നില്ല. ഇയാളുടെ കാറില്‍ കണ്ട തിരിച്ചറിയല്‍ കാര്‍ഡില്‍ അക്രമിയുടെ പേര് പെണ്‍കുട്ടി തന്നെയാണ് പൊലീസിനോട് പറഞ്ഞത്.
പേര് വച്ച് നടത്തിയ അന്വേഷണത്തിലൂടെ താക്കൂര്‍ദ്വാര പോലീസ് സ്റ്റേഷന് കീഴിലുള്ള ഗ്രാമവാസിയാണ് ഇയാളെന്ന് തിരിച്ചറിഞ്ഞു. വെള്ളിയാഴ്ച റാഷിദിനെ അറസ്റ്റ് ചെയ്യുകയായിരുന്നു.