യുട്യൂബറുടെ വാക്കുകേട്ട് കഴുത്തിലെ പുലിനഖത്തിന്റെ കഥപറഞ്ഞു ; വ്യവസായി അറസ്റ്റില്‍

യുട്യൂബറുടെ വാക്കുകേട്ട് കഴുത്തിലെ പുലിനഖത്തിന്റെ കഥപറഞ്ഞു ; വ്യവസായി അറസ്റ്റില്‍
യുട്യൂബിലും ഇന്‍സ്റ്റഗ്രാമിലും പ്രശസ്തനാക്കാമെന്ന യുട്യൂബറുടെ വാക്കുകേട്ട് കഴുത്തിലെ പുലിനഖത്തിന്റെ കഥപറഞ്ഞയാളെ വനം വകുപ്പ് അറസ്റ്റ് ചെയ്തു. കോയമ്പത്തൂര്‍ രാമനാഥപുരത്തെ വ്യവസായി ബാലകൃഷ്ണനാണു വിഡിയോ കാരണം അറസ്റ്റിലായത്. ദിവസങ്ങള്‍ക്കു മുന്‍പ് കോയമ്പത്തൂരിലെ സ്വകാര്യ ചടങ്ങിനിടെ, ഇന്‍സ്റ്റഗ്രാം ഇന്‍ഫ്‌ലുവന്‍സറായ യുവാവ് ബാലകൃഷ്ണനെ പരിചയപ്പെടുകയായിരുന്നു.

നാട്ടുരാജാവ് പോലുള്ള താങ്കളെ വിഡിയോയിലൂടെ പ്രശസ്തനാക്കാമെന്ന വാക്ക് കേട്ടാണ് കഴുത്തിലണിഞ്ഞിട്ടുള്ള

പുലിനഖങ്ങളുള്ള മാല വിഡിയോയില്‍ കാണിച്ചത്. വേട്ടയാടിയതല്ലെന്നും ആന്ധ്രപ്രദേശില്‍നിന്നു വിലയ്ക്കു

വാങ്ങിയാണെന്നും വിഡിയോയില്‍ പറയുന്നുണ്ട്. കൂടാതെ വീരന്മാരുടെ പാരമ്പര്യത്തില്‍ വന്നതാണെന്നും എംജിര്‍ ചിത്രങ്ങള്‍ നിര്‍മ്മിച്ച് പ്രശസ്തനായ സാന്റോ ചിന്നപ്പ തേവരുടെ ബന്ധുവാണെന്നും മറ്റും വ്യവസായി അവകാശപ്പെട്ടു.

വിഡിയോ വൈറലായതോടെ കോയമ്പത്തൂര്‍ വനം വകുപ്പ് അധികൃതര്‍ ബാലകൃഷ്ണന്റെ വീട്ടില്‍ പരിശോധന നടത്തി. പരിശോധനയില്‍ മാന്‍ കൊമ്പുകളും കണ്ടെത്തി. തുടര്‍ന്ന് പരിശോധനയ്ക്ക് വിളിച്ചുവരുത്തി അറസ്റ്റ് ചെയ്തു കോടതിയില്‍ ഹാജരാക്കി. പുലിനഖമാണോ എന്ന പരിശോധന പൂര്‍ത്തിയാക്കിയ ശേഷം കുറ്റപത്രം സമര്‍പ്പക്കുമെന്ന് വനം വകുപ്പ് അറിയിച്ചു.

Other News in this category



4malayalees Recommends