ഗാസ വെടിനിര്‍ത്തല്‍ പ്രാബല്യത്തില്‍ വന്നതോടെ പലസ്തീനികള്‍ക്ക് പിന്തുണ ആവര്‍ത്തിച്ച് യുഎഇ. മരുന്ന്, ഭക്ഷണം, കൂടാരങ്ങള്‍ എന്നിവ നല്‍കുന്നത് തുടരുമെന്ന് യുഎഇ റിലീഫ് മിഷന്‍ മേധാവി ഹമദ് അല്‍ നെയാദി പറഞ്ഞു.
കുടിവെള്ള പൈപ്പുകളുടേയും അഴുക്കുചാല്‍ ശൃംഖലകളുടേയും അറ്റകുറ്റപ്പണികള്‍ നടത്തും. സമൂഹ അടുക്കളകളും ബേക്കറികളും പ്രവര്‍ത്തന സജ്ജമാക്കും. കുടിയൊഴിപ്പിക്കപ്പെട്ടവര്‍ക്കും വീടുകളിലേക്ക് മടങ്ങുന്നവര്‍ക്കും ഭക്ഷണ വിതരണം ഊര്‍ജിതമാക്കുകയും വീടുകള്‍ വാസ യോഗ്യമാക്കുകയും ചെയ്യും.
ഗാസ മുനമ്പില്‍ 25 ലോറികളിലായി 309 ടണ്ണിലധികം ദുരിതാശ്വാസ വസ്തുക്കളെത്തിച്ചു. 12500 പേര്‍ക്ക് ശൈത്യകാല വസ്ത്രങ്ങള്‍ വിതരണം ചെയ്തു വന്നു. സഹായം തുടരുമെന്ന് യുഎഇ അറിയിച്ചു.