ആ ആംഗ്യം നാസി സല്യൂട്ടോ? ട്രംപ് ടീമിലേക്കുള്ള മസ്‌കിന്റെ ചുവടുവയ്പ്പ് വിവാദ സല്യൂട്ടിലൂടെ ?

ആ ആംഗ്യം നാസി സല്യൂട്ടോ? ട്രംപ് ടീമിലേക്കുള്ള മസ്‌കിന്റെ ചുവടുവയ്പ്പ് വിവാദ സല്യൂട്ടിലൂടെ ?
ട്രംപിന്റെ റാലിയില്‍ 'ഡോജ്' (DOGE) മേധാവിയും ശതകോടീശ്വരനുമായ ഇലോണ്‍ മസ്‌ക് കാണിച്ച ആംഗ്യത്തെച്ചൊല്ലി വിവാദം. ഹിറ്റ്‌ലറിന്റെ കാലത്തുണ്ടായിരുന്ന നാസി സല്യൂട്ടിനോട് സാമ്യമുള്ള ആംഗ്യത്തിന്റെ പേരിലാണ് വിവാദം ഉടലെടുത്തിരിക്കുന്നത്. നാസി സല്യൂട്ട് തന്നെയാണെന്നും അല്ലെന്നുമുള്ള രണ്ട് വാദങ്ങളാണ് ഉയരുന്നത്.

സത്യപ്രതിജ്ഞയ്ക്ക് മുന്‍പായി ട്രംപ് നടത്തിയ റാലിയിലായിരുന്നു മസ്‌കിന്റെ വിവാദ നാസി സല്യൂട്ട് ഉണ്ടായത്. പ്രസംഗത്തിലുടനീളം അമിത സന്തോഷവാനായി കണ്ട മസ്‌ക് ഇത് സാധാരണ വിജയമല്ലെന്നും, ഈ വിജയം ഉണ്ടാക്കിത്തന്നതിന് ജനങ്ങള്‍ക്ക് നന്ദിയെന്നും പറഞ്ഞു. തുടര്‍ന്നാണ് 'നാസി സല്യൂട്ട്' നടത്തിയത്. ഇതിന് സംസാരം തുടര്‍ന്നു. അമേരിക്കയിലെ ചരിത്ര, അക്കാദമിക് മേഖലയിലെ പല വിദഗ്ധരും മസ്‌കിന്റെ ഈ നാസി സല്യൂട്ടിനെ രൂക്ഷമായി വിമര്‍ശിച്ചു. എന്നാല്‍ ട്രംപ് അനുകൂലികളും മറ്റും മസ്‌കിനെ അനുകൂലിച്ച് രംഗത്തെത്തുന്നുണ്ട്.

Other News in this category



4malayalees Recommends