സൗത്ത് പോര്‍ട്ടില്‍ കുരുന്നുജീവനുകള്‍ നഷ്ടപ്പെട്ടപ്പോള്‍ ഇത് ഒഴിവാക്കാന്‍ സാധിക്കാവുന്ന ദുരമായിരുന്നുവെന്നതാണ് ഏറ്റവും വേദനാ ജനകമായ വസ്തുത. മൂന്നു പെണ്‍കുട്ടികളെ കൊലപ്പെടുത്തുകയും പത്തുപേരെ ആക്രമിച്ച് പരിക്കേല്‍പ്പിക്കുകയും ചെയ്ത കൊലയാളിയെ കുറിച്ച് പൊലീസിനും മറ്റ് ഏജന്‍സികള്‍ക്കും ധാരണയുണ്ടായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്.
പബ്ലിക് എന്‍ക്വയറി നടത്തി വീഴ്ച പറ്റിയോ എന്ന് അന്വേഷിക്കണമെന്ന് ആഭ്യന്തര സെക്രട്ടറി യെവെറ്റ് കൂപ്പര്‍.
ഭീകരവാദ പ്രവര്‍ത്തനങ്ങളോടുള്ള പ്രതിയായ റുഡാകുബാനയ്ക്കുള്ള താല്‍പര്യം ഏജന്‍സികള്‍ക്ക് അറിയാമായിരുന്നുവെന്നത് വലിയ രാഷ്ട്രീയ ചര്‍ച്ചകള്‍ക്ക് വഴിമാറിയിരിക്കുകയാണ്.
അതിനിടെ കേസ് കൈകാര്യം ചെയ്ത രീതിയെ കുറിച്ച് രൂക്ഷ വിമര്‍ശനവുമായി റിഫോം യുകെ നേതാവ് നേഗല്‍ ഫരാഗ് രംഗത്തുവന്നു. തന്റെ ജീവിതത്തില്‍ കണ്ട ഏറ്റവും മോശം മൂടിവയ്ക്കലാണെന്ന് മൂന്നു കുട്ടികളുടെ കൊലപാതകത്തിലെ പ്രതിയെ കുറിച്ച് നടന്നതെന്ന് അദ്ദേഹം വ്യക്തമാക്കി. അക്രമത്തോടുള്ള പ്രതിയുടെ താല്‍പര്യത്തെ കുറിച്ച് പ്രിവന്റ് വിഭാഗത്തിലേക്ക് റഫര്‍ ചെയ്തതായുള്ള റിപ്പോര്‍ട്ട് പുറത്തുവന്നിരുന്നു.
മൂന്നു പെണ്‍കുട്ടികളെ കുത്തി കൊലപ്പെടുത്തിയതാണെന്ന് പ്രതി കോടതിയില്‍ സമ്മതിച്ചു.