രാജ്യത്തെ വീടുനിര്‍മ്മാണ ചെലവ് ഉയരുകയാണെന്ന് റിപ്പോര്‍ട്ട്. കൂടുതല്‍ വീടുകള്‍ ലഭ്യമാക്കാനുള്ള സര്‍ക്കാര്‍ ശ്രമത്തിന് ഇതു പ്രതികൂലമായി ബാധിക്കുമെന്നും കോറിലോജിക്കിന്റെ റിപ്പോര്‍ട്ട് ചൂണ്ടിക്കാണിക്കുന്നു.
വീടുകളുടെ നിര്‍മ്മാണ ചെലവ് കഴിഞ്ഞ വര്‍ഷം 3.4 ശതമാനം ഉയര്‍ന്നെന്നാണ് കോറിലോജിക് കണ്‍സ്ട്രക്ഷന്‍ സെക്ഷന്റെ റിപ്പോര്‍ട്ടില്‍ പറയുന്നത്.
കോവിഡ് തുടങ്ങിയ ശേഷം ഓരോ വര്‍ഷവും വര്‍ദ്ധനവ് രേഖപ്പെടുത്തുകയാണ്. കോവിഡിന് ശേഷം ഇതുവരെ ഇന്‍ഡക്‌സില്‍ 30 ശതമാനത്തോളം വര്‍ദ്ധനവുണ്ടായിട്ടുണ്ട്.
തുടക്കത്തില്‍ അവശ്യ വസ്തുക്കളുടെ ദൗര്‍ലഭ്യമാണ് കോസ്റ്റ് കൂടാന്‍ കാരണമായതെങ്കില്‍ ഇപ്പോള്‍ വൈദ്യുതി ഉള്‍പ്പെടെയുള്ള മറ്റ് ഘടകങ്ങളാണ് പ്രധാന കാരണമാകുന്നത്. ആവശ്യത്തിന് വീടു ലഭ്യതയില്ലെന്ന വിമര്‍ശനം ഉയരുന്നതിനിടെയാണ് റിപ്പോര്‍ട്ട്. വീടു നിര്‍മ്മാണ ചെലവ് ഉയര്‍ന്നാല്‍ പ്രതിസന്ധി ഇനിയും തുടരുമെന്നും റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.