എന്റെ ഭാഗത്തുനിന്നുണ്ടായ എല്ലാ നെഗറ്റീവ് എനര്‍ജികള്‍ക്കും പൊതുസമൂഹത്തോട് മാപ്പ് ചോദിക്കുന്നു', ചര്‍ച്ചകള്‍ തുടരട്ടെ; വിനായകന്‍

എന്റെ ഭാഗത്തുനിന്നുണ്ടായ എല്ലാ നെഗറ്റീവ് എനര്‍ജികള്‍ക്കും പൊതുസമൂഹത്തോട് മാപ്പ് ചോദിക്കുന്നു', ചര്‍ച്ചകള്‍ തുടരട്ടെ; വിനായകന്‍
നഗ്‌നതാപ്രദര്‍ശനവും അസഭ്യം പറച്ചിലും നടത്തി വിവാദത്തിലായതിന് പിന്നാലെ പൊതുസമൂഹത്തോട് മാപ്പ് ചോദിച്ച് നടന്‍ വിനായകന്‍. സിനിമ നടന്‍ എന്ന നിലയിലും വ്യക്തി എന്ന നിലയിലും പല വിഷയങ്ങളും കൈകാര്യം ചെയ്യാന്‍ എനിക്ക് പറ്റുന്നില്ലെന്നും തന്റെ ഭാഗത്തുനിന്നുണ്ടായ എല്ലാ നെഗറ്റീവ് എനര്‍ജികള്‍ക്കും പൊതുസമൂഹത്തോട് മാപ്പ് ചോദിക്കുന്നുവെന്നുമാണ് വിനായകന്‍ സാമൂഹ്യമാധ്യമത്തില്‍ കുറിച്ചിരിക്കുന്നത്.

വിനായകന്‍ ഫ്‌ളാറ്റിന്റെ ബാല്‍ക്കണയില്‍നിന്ന് അസഭ്യം പറയുന്നതിന്റേയും ഉടുത്തിരുന്ന വസ്ത്രം അഴിച്ച് നഗ്‌നതപ്രദര്‍ശിപ്പിക്കുന്നതിന്റേയും വീഡിയോ ആണ് പ്രചരിക്കുന്നത്. വീഡിയോ പുറത്തുവന്നതിന് പിന്നാലെ നടനെതിരെ സാമൂഹിക മാധ്യമങ്ങളില്‍ വലിയ വിമര്‍ശനമാണ് ഉയരുന്നത്. ഫ്‌ളാറ്റിന്റെ ഭാഗത്തുനിന്ന് എതിര്‍ഭാഗത്തേക്ക് നോക്കി ഒരേ അസഭ്യവാക്ക് തുടര്‍ച്ചയായി വിളിച്ചുപറയുന്നതാണ് വീഡിയോയില്‍ കേള്‍ക്കുന്നത്. ഇതിന് പിന്നാലെ ഉടുത്തിരുന്ന മുണ്ട് അഴിഞ്ഞുപോവുകയും നഗ്‌നതാ പ്രദര്‍ശനം നടത്തുകയും ചെയ്യുന്നു.

നിലത്ത് വീണുപോകുന്ന നടന്‍ അവിടെ കിടന്നും അസഭ്യം പറയുന്നുണ്ട്. അതേസമയം നേരത്തേയും പലതവണ വിനായകന്‍ വിവാദങ്ങളില്‍പ്പെട്ടിരുന്നു. ഹൈദരാബാദിലെ രാജീവ് ഗാന്ധി ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടില്‍ ഗേറ്റ് ജീവനക്കാരോട് അപമര്യാദയായി പെരുമാറിയതിനെത്തുടര്‍ന്ന് തടഞ്ഞുവെച്ചതിന് തറയില്‍ ഇരുന്ന് ആക്രോശിക്കുന്ന വിനായകന്റെ ദൃശ്യങ്ങള്‍ വൈറലായിരുന്നു. ഭാര്യയുമായി വഴക്കുണ്ടായതിനെത്തുടര്‍ന്ന് വിനായകന്‍ തന്നെ വിളിച്ചുവരുത്തിയ പോലീസിനെ സ്റ്റേഷനില്‍ പിന്തുടര്‍ന്നെത്തി ബഹളമുണ്ടാക്കിയതിന് കേസെടുത്തിരുന്നു.

Other News in this category



4malayalees Recommends