മാര്‍ക്കോ 115 കോടിയിലേക്ക്: സന്തോഷം പങ്കുവച്ച് ഉണ്ണി മുകുന്ദന്‍

മാര്‍ക്കോ 115 കോടിയിലേക്ക്: സന്തോഷം പങ്കുവച്ച് ഉണ്ണി മുകുന്ദന്‍
ക്രിസ്മസ് റിലീസായി തിയറ്ററുകളില്‍ എത്തി വന്‍ വിജയം സ്വന്തമാക്കിയ ചിത്രമാണ് മാര്‍ക്കോ. ഉണ്ണി മുകുന്ദന്‍ നായകനായി എത്തിയ ചിത്രം സംവിധാനം ചെയ്തത് ഹനീഷ് അദേനിയാണ്. മലയാളത്തിലെ മോസ്റ്റ് വയലന്റ് ചിത്രമെന്ന ലേബലോടെ എത്തിയ മാര്‍ക്കോ ബോക്‌സ് ഓഫീസിലും മിന്നും പ്രകടനം കാഴ്ചവച്ചിരുന്നു. നിലവില്‍ തിയറ്ററുകളില്‍ പ്രദര്‍ശനം തുടരുന്ന ചിത്രം വീണ്ടും ഒരു നാഴികകല്ല് പിന്നിട്ടിരിക്കുകയാണ്.

ഇപ്പോഴും 450 ലേറെ സ്‌ക്രീനില്‍ പ്രദര്‍ശനം തുടരുന്ന ചിത്രം ഇപ്പോള്‍ ആഗോളതലത്തില്‍ 115 കോടി ബിസിനസ് നേടിയെന്നാണ് നിര്‍മ്മാതാക്കള്‍ ഔദ്യോഗികമായി അറിയിച്ചിരിക്കുന്നത്. ഉണ്ണി മുകുന്ദന്‍ തന്നെ പുതിയ അപ്‌ഡേറ്റിന്റെ ചിത്രം പങ്കുവച്ചിട്ടുണ്ട്.

മലയാള സിനിമയുടെ ചരിത്രത്തില്‍ ആദ്യമായി ഒരു എ സര്‍ട്ടിഫിക്കറ്റ് നേടിയ ചിത്രം 100 കോടിയിലധികം കളക്ഷന്‍ നേടി എന്ന ഖ്യാതിയും മാര്‍ക്കോയ്ക്ക് സ്വന്തമായിട്ടുണ്ട്.

Other News in this category



4malayalees Recommends