തെരുവ് നായ കുറുകെ ചാടി, ബ്രേക്കിട്ടു; വിവാഹ നിശ്ചയം കഴിഞ്ഞ് മടങ്ങിയ യുവാവിനും 2 കൂട്ടുകാര്‍ക്കും ദാരുണാന്ത്യം

തെരുവ് നായ കുറുകെ ചാടി, ബ്രേക്കിട്ടു; വിവാഹ നിശ്ചയം കഴിഞ്ഞ് മടങ്ങിയ യുവാവിനും 2 കൂട്ടുകാര്‍ക്കും ദാരുണാന്ത്യം
ഉത്തര്‍പ്രദേശിലെ ഝാന്‍സി-ലളിത്പൂര്‍ ദേശീയ പാതയിലെ ബബിനയില്‍ റോഡരികില്‍ നിര്‍ത്തിയിട്ടിരുന്ന ട്രക്കില്‍ കാര്‍ ഇടിച്ച് മൂന്ന് പേര്‍ മരിച്ചു. ചൊവ്വാഴ്ച്ച വൈകുന്നേരത്തോടെയാണ് സംഭവം. റോട്ടില്‍ നിന്ന ഒരു തെരുവ് നായക്കുട്ടിയെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെ കാര്‍ ഡ്രൈവര്‍ക്ക് വാഹനത്തിന്റെ നിയന്ത്രണം നഷ്ടപ്പെട്ട് ട്രക്കില്‍ ഇടിച്ചതാകാമെന്ന് പൊലീസ് പറയുന്നു.

വിവാഹ നിശ്ചയം കഴിഞ്ഞ് മടങ്ങവെയാണ് കരണ്‍ വിശ്വകര്‍മയും മറ്റ് രണ്ട് കൂട്ടുകാരും അപകടത്തില്‍പ്പെട്ടത്. പ്രദ്യുമ്‌ന സെന്‍, പ്രമോദ് യാദവ് എന്നിവരാണ് മറ്റു രണ്ട് പേര്‍. ലളിത്പൂരിലെ വിവാഹ നിശ്ചയം കഴിഞ്ഞ് മടങ്ങുകയായിരുന്നു ഇവര്‍ മൂന്ന് പേരും. ചര്‍ഗാവിലേക്കായിരുന്നു മടക്കം.

വൈകുന്നേരം ആറരയോടെ ബബിന ടോള്‍ പ്ലാസയ്ക്ക് സമീപത്തെത്തിയ ഇവരുടെ വാഹനത്തിനു മുന്നിലേക്ക് പെട്ടെന്ന് ഒരു നായ്ക്കുട്ടി വന്ന് നിന്നു. ഇതിനെ രക്ഷിക്കാനായി ബ്രേക്ക് ചവിട്ടുന്നതിനിടെ വാഹനം നിയന്ത്രണം വിട്ട് പായുകയായിരുന്നുവെന്നും ദൃക്‌സാക്ഷികള്‍ പറഞ്ഞു. റോഡരികില്‍ നിര്‍ത്തിയിട്ടിരുന്ന ട്രക്കിലേക്ക് നിയന്ത്രണം വിട്ട കാര്‍ ചെന്നിടിച്ചതാകാമെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ പറഞ്ഞു.

മൂന്ന് പേരും സംഭവ സ്ഥലത്ത് വച്ച് തന്നെ മരണമടഞ്ഞു. സംഭവത്തില്‍ കാര്‍ പൂര്‍ണമായും തകര്‍ന്നു. കൊല്ലപ്പെട്ടവരെല്ലാം 20നും 25നും ഇടയില്‍ പ്രായമുള്ള യുവാക്കളാണെന്ന് പൊലീസ് പറഞ്ഞു. ജെസിബിയുടെ സഹായത്തോടെയാണ് കാറിന്റെ തകര്‍ന്ന ഭാ?ഗങ്ങള്‍ മുഴുവനായി മാറ്റി മൃതദേഹങ്ങള്‍ പുറത്തെടുത്തത്. മൃതദേഹങ്ങള്‍ പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ക്കായി അയച്ചിട്ടുണ്ടെന്നും പൊലീസ് പറഞ്ഞു.

Other News in this category



4malayalees Recommends