മോഷ്ടാവിന്റെ ആക്രമണത്തില്‍ പരിക്കേറ്റ സെയ്ഫ് അലിഖാന്‍ ആശുപത്രി വിട്ടിരിക്കുകയാണ്. അഞ്ച് ദിവസത്തെ ആശുപത്രി വാസത്തിന് ശേഷമാണ് സെയ്ഫ് ആശുപത്രി വിട്ടത്. പ്രതിസന്ധികള്‍ നേരിടുന്ന സമയത്ത് തങ്ങളുടെ സ്വകാര്യതയെ മാനിക്കണമെന്ന് അഭ്യര്‍ത്ഥിച്ച് സെയ്ഫിന്റെ ഭാര്യയും നടിയുമായ കരീന കപൂര്‍ രംഗത്തെത്തിയിരുന്നു. വീണ്ടും ഇതേ കാര്യം അഭ്യര്‍ത്ഥിച്ച് രംഗത്തെത്തിയിരിക്കുകയാണ് കരീന.
ഒരു മീഡിയ പോര്‍ട്ടലില്‍ നിന്നുള്ള വീഡിയോയുടെ സ്‌ക്രീന്‍ ഷോട്ട് സഹിതമാണ് കരീന പോസ്റ്റ് ഇട്ടത്. എന്നാല്‍ പിന്നീട് ഇത് പിന്‍വലിക്കുകയും ചെയ്തു. സെയ്ഫിന്റെയും കരീനയുടെയും കുട്ടികള്‍ക്കായി പുതിയ കളിപ്പാട്ടങ്ങള്‍ കൊണ്ടുവരുന്നു എന്ന പേരില്‍ പോസ്റ്റ് ചെയ്ത വീഡിയോയുടെ സ്‌ക്രീന്‍ ഷോട്ട് അടക്കം പങ്കുവച്ചാണ് നടി പ്രതികരിച്ചത്.
''ഇതൊന്ന് നിര്‍ത്തൂ, നിങ്ങള്‍ക്ക് ഹൃദയമില്ലെ, ദൈവത്തെ ഓര്‍ത്ത് ഞങ്ങളെ വെറുതെ വിടൂ'' എന്നാണ്. എന്നാല്‍ പിന്നീട് ഈ പോസ്റ്റ് അപ്രത്യക്ഷമായി. അതേസമയം, വ്യാഴാഴ്ച പുലര്‍ച്ചെ 2.30 ഓടെയാണ് ബാന്ദ്രയിലെ അപ്പാര്‍ട്ട്മെന്റില്‍ പ്രതി അതിക്രമിച്ചു കയറി നടനെ കുത്തിപ്പരുക്കേല്‍പ്പിച്ചത്. ആറ് തവണ സെയ്ഫിനെ കുത്തിയശേഷം പ്രതി രക്ഷപ്പെടുകയായിരുന്നു.