ഹാംഷെയറിലെ ന്യൂ ഫോറസ്റ്റിലെ പാര്‍ക്കില്‍ നിന്ന് പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയി ബലാത്സംഗം ചെയ്തതിന് 14 കാരനായ രണ്ട് ആണ്‍കുട്ടികള്‍ക്കെതിരെ കേസെടുത്തു. ജനുവരി 17ന് വൈകുന്നേരം ഫോര്‍ഡിംഗ് ബ്രിഡ്ജ് പട്ടണത്തിലെ പാര്‍ക്കിലാണ് സംഭവം നടന്നത്.
രണ്ട് ആണ്‍കുട്ടികള്‍ ഒരാള്‍ക്കെതിരെ ബലാത്സംഗം, കൊല്ലുമെന്ന് ഭീഷണിപ്പെടുത്തല്‍, പൊതു സ്ഥലത്ത് മാരക ആയുധം കൈവശം വയ്ക്കല്‍, ലൈംഗീക കുറ്റകൃത്യം ചെയ്യാന്‍ തട്ടിക്കൊണ്ടുപോകല്‍, തടവിലാക്കല്‍ എന്നീ കുറ്റങ്ങള്‍ ചുമത്തിയതായി പൊലീസ് പറഞ്ഞു. രണ്ടാമത്തെ ആണ്‍കുട്ടിക്കെതിരെ ബലാത്സംഗം, കൊല്ലുമെന്ന് ഭീഷണി , തട്ടിക്കൊണ്ടുപോകല്‍ എന്നീ കുറ്റങ്ങള്‍ ചുമത്തി.
ഇരുവരേയും സൗതാംപ്റ്റണ്‍ യൂത്ത് കോടതിയില്‍ ഹാജരാക്കി.
13 കാരനായ മൂന്നാമത്ത ഒരാണ്‍കുട്ടിയെ കുറിച്ച് പൊലീസ് അന്വേഷണം നടത്തുകയാണ്. ജനുവരി 17ാം തിയതി വെള്ളിയാഴ്ച രാത്രി 11 മണിയോടെയാണ് സംഭവം പൊലീസില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. പക്ഷെ കുറ്റകൃത്യം നടന്നത് അതിനു മുമ്പേയാണെന്ന് പൊലീസ് പറഞ്ഞു.
പെണ്‍കുട്ടിക്ക് ഇപ്പോഴും സ്‌പെഷ്യലിസ്റ്റ് ഓഫീസര്‍മാരുടെ പിന്തുണയുണ്ട്. സൗത്താംപ്റ്റണിലെ ഫോര്‍ഡിംഗ്ബ്രിഡ്ജിലായിരുന്നു ഞെട്ടിക്കുന്ന സംഭവം.