സൗത്ത്‌പോര്‍ട്ട് കൊലയാളിക്ക് കാര്യങ്ങള്‍ എളുപ്പമാക്കി കൊടുത്തത് ആമസോണ്‍; തീവ്രവാദ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുമെന്ന് ഭീഷണി ഉണ്ടായിട്ടും 17-കാരന്‍ ഓണ്‍ലൈനില്‍ വാങ്ങി, ഒപ്പം വിഷവും; മൂന്ന് കുട്ടികളുടെ ജീവനെടുത്തത് ഗുരുതര വീഴ്ച

സൗത്ത്‌പോര്‍ട്ട് കൊലയാളിക്ക് കാര്യങ്ങള്‍ എളുപ്പമാക്കി കൊടുത്തത് ആമസോണ്‍; തീവ്രവാദ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുമെന്ന് ഭീഷണി ഉണ്ടായിട്ടും 17-കാരന്‍ ഓണ്‍ലൈനില്‍ വാങ്ങി, ഒപ്പം വിഷവും; മൂന്ന് കുട്ടികളുടെ ജീവനെടുത്തത് ഗുരുതര വീഴ്ച
അക്രസംഭവങ്ങള്‍ നടത്തി പശ്ചാത്തലമുണ്ടായിട്ടും ആമസോണില്‍ നിന്നും നിമിഷനേരം കൊണ്ട് കത്തികള്‍ വാങ്ങി കൊലക്കത്തിയായി ഉപയോഗിച്ച് സൗത്ത്‌പോര്‍ട്ട് കൊലയാളി. മൂന്ന് കുട്ടികളെ കൊലപ്പെടുത്താന്‍ ആക്‌സല്‍ റുഡാകുബാനയെ സഹായിച്ചത് ആമസോണ്‍ ആണെന്ന തരത്തിലാണ് ഇപ്പോള്‍ റിപ്പോര്‍ട്ട് പുറത്തുവരുന്നത്. കത്തികള്‍ക്ക് പുറമെ റിസിന്‍ വിഷവും ഇയാള്‍ ഓണ്‍ലൈന്‍ വമ്പന്റെ പക്കല്‍ നിന്നും വാങ്ങിയിരുന്നു.

18 വയസ്സ് തികയാത്തവര്‍ ഓണ്‍ലൈനില്‍ പരിശോധനകള്‍ ഇല്ലാതെ ആയുധങ്ങള്‍ വാങ്ങുന്നത് തടയാന്‍ നിയമമാറ്റം വരുത്തുമെന്ന് പ്രധാനമന്ത്രി കീര്‍ സ്റ്റാര്‍മര്‍ പ്രതികരിച്ചു. കഴിഞ്ഞ ജൂലൈയില്‍ ടെയ്‌ലര്‍ സ്വിഫ്റ്റ് ഡാന്‍സ് ക്ലാസില്‍ പങ്കെടുത്ത മൂന്ന് ചെറിയ പെണ്‍കുട്ടികളെയാണ് റുഡാകുബാന കുത്തിക്കൊന്നത്. ഐഡി ഇല്ലാതെ ഓണ്‍ലൈനില്‍ നിന്നും വാങ്ങിച്ച കത്തികളാണ് ഇതിനായി ഉപയോഗിച്ചത്.

കത്തി, കോടാലി, അമ്പ് തുടങ്ങി പല മാരകായുധങ്ങളും ഇയാള്‍ വാങ്ങിക്കൂട്ടിയിരുന്നു. കത്തികള്‍ പത്തിലേറെ തവണ കൈയില്‍ വെച്ച് പുറത്ത് നടന്നതായും പ്രതി സമ്മതിച്ചിട്ടുണ്ട്. മൂന്ന് തവണ തീവ്രവാദ വിരുദ്ധ പ്രോഗ്രാമിന് റഫര്‍ ചെയ്യുകയും, സ്‌കൂളില്‍ മറ്റൊരു കുട്ടിയെ അക്രമിക്കുകയും ചെയ്തതിന് ശിക്ഷയും ലഭിച്ചിട്ടുള്ള ആളാണ് കൊലയാളി.

ഓണ്‍ലൈനില്‍ കത്തി വാങ്ങിക്കാനായി ഇനി 2 സ്‌റ്റെപ്പ് വേരിഫിക്കേഷന്‍ നടപ്പാക്കാനാണ് ഗവണ്‍മെന്റ് തയ്യാറെടുക്കുന്നത്. പാസ്‌പോര്‍ട്ട്, ഡ്രൈവിംഗ് ലൈസന്‍സ് പോലുള്ള ഡിജിറ്റല്‍ സ്‌കാനുകള്‍ ഇല്ലാതെയും, ലൈവ് സെല്‍ഫി വീഡിയോ ഇല്ലാതെയും ഇത് വാങ്ങിക്കാന്‍ കമ്പനികള്‍ക്ക് അനുവാദം നല്‍കാന്‍ കഴിയില്ല.

Other News in this category



4malayalees Recommends