75 ലക്ഷം ഡോളര്‍ വ്യാജ കറന്‍സിയുമായി കള്ളപ്പണ സംഘം റാസല്‍ഖൈമയില്‍ പിടിയിലായി

75 ലക്ഷം ഡോളര്‍ വ്യാജ കറന്‍സിയുമായി കള്ളപ്പണ സംഘം റാസല്‍ഖൈമയില്‍ പിടിയിലായി
75 ലക്ഷം ഡോളറിന്റെ വ്യാജ കറന്‍സിയുമായി കള്ളപ്പണ സംഘത്തെ റാസല്‍ഖൈമ പോലീസ് അറസ്റ്റ് ചെയ്തു. ആഭ്യന്തര മന്ത്രാലയത്തിലെ ഫെഡറല്‍ ക്രിമിനല്‍ പോലീസ് ആസ്ഥാനം ഫെഡറല്‍ ഇന്‍വെസ്റ്റിഗേഷന്‍ ഡിവിഷനുമായി സഹകരിച്ചാണ് മൂന്ന് അറബ് പ്രതികളെ പോലിസ് അറസ്റ്റ് ചെയ്തത്.

വ്യാജ വിദേശ കറന്‍സി കൈവശം വച്ചതിന് ഇവര്‍ക്കെതിരെ കുറ്റം ചുമത്തി. റാസല്‍ഖൈമയിലെ ഒരു ബിസിനസുകാരനും രണ്ട് കൂട്ടാളികളും അനധികൃത സ്വത്ത് സമ്പാദിക്കുന്നതിനായി വ്യാജ വിദേശ കറന്‍സി വിതരണം ചെയ്യാന്‍ പദ്ധതിയിട്ടിരുന്നതായി രഹസ്യ വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തിലാണ് സംഘം കുടുങ്ങിയത്.

രഹസ്യ വിവരം ലഭിച്ച ഉടനെ തന്നെ റാസല്‍ഖൈമ പോലീസിന്റെ ക്രിമിനല്‍ ഇന്‍വെസ്റ്റിഗേഷന്‍ വകുപ്പ് സാമ്പത്തിക കുറ്റകൃത്യങ്ങള്‍ അന്വേഷിക്കുന്നതിനുള്ള ഒരു ടാസ്‌ക് ഫോഴ്‌സിന് രൂപം നല്‍കിയിരുന്നു. തുടര്‍ന്ന് രഹസ്യ വിവരങ്ങള്‍ നല്‍കിയവരുടെ സഹായത്തോടെ സംഘാംഗങ്ങളെ പിടികൂടുകയായിരുന്നു. പിടിയിലാവുന്ന സമയത്ത് വ്യാജ കറന്‍സിയുടെ സാമ്പിളുകള്‍ അവരുടെ കൈവശം ഉണ്ടായിരുന്നു. തുടര്‍ന്ന് അവരുടെ വസതികളില്‍ നടത്തിയ പരിശോധനയില്‍ 75 ലക്ഷം ഡോളറിന്റെ വ്യാജ വിദേശ കറന്‍സി കണ്ടെത്തുകയായിരുന്നുവെന്ന് പോലീസ് അറിയിച്ചു. അറസ്റ്റിലായവര്‍ക്കെതിരെ തുടര്‍ന്ന നടപടിക്കായി അവരെ പബ്ലിക് പ്രോസിക്യൂഷന് കൈമാറിയതായും റാസല്‍ഖൈമ പോലീസ് പറഞ്ഞു.

Other News in this category



4malayalees Recommends