2024 ല്‍ മാത്രം യുഎഇയിലെത്തിയത് 6700 കോടീശ്വരന്മാര്‍

2024 ല്‍ മാത്രം യുഎഇയിലെത്തിയത് 6700 കോടീശ്വരന്മാര്‍
2024 ല്‍ മാത്രം യുഎഇയില്‍ എത്തിയത് 6700 കോടീശ്വരന്മാര്‍. ഇതോടെ ലോകത്ത് അതിസമ്പന്നര്‍ കൂടുതലുള്ള രാജ്യമായി യുഎഇ മാറിയെന്ന് ആഗോള അനലിറ്റിക്‌സ് സ്ഥാപനമായ ന്യൂ വേള്‍ഡ് വെല്‍ത്ത് ആന്‍ഡ് ഇന്‍വെസ്റ്റ്‌മെന്റ് മൈഗ്രേഷന്‍ അഡൈ്വസര്‍മാരായ ഹെന്‍ലി ആന്‍ഡ് പാര്‍ട്‌ണേഴ്‌സ് വ്യക്തമാക്കി.

രണ്ടാം സ്ഥാനത്തുള്ള യുഎസ് (3800) മൂന്നാം സ്ഥാനത്തുള്ള സിംഗപ്പൂര്‍ (3500) എന്നീ രാജ്യങ്ങളേക്കാള്‍ ഇരട്ടിയോളം സമ്പന്നരാണ് യുഎഇ തെരഞ്ഞെടുത്തത്. മികച്ച ജീവിത നിലവാരം, സുരക്ഷിതത്വം, ലോകോത്തര അടിസ്ഥാന സൗകര്യങ്ങള്‍, രാഷ്ട്രീയ സ്ഥിരത, അടിസ്ഥാന സൗകര്യങ്ങള്‍, കുറഞ്ഞ നികുതി എന്നിവയാണ് സമ്പന്നരെ ആകര്‍ഷിക്കുന്നത്.

Other News in this category



4malayalees Recommends