ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ക്ക് തിരിച്ചടിയാകുന്ന തീരുമാനവുമായി കാനഡ ; സ്റ്റുഡന്റ് പെര്‍മിറ്റുകളുടെ എണ്ണം കുറച്ച് രാജ്യം

ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ക്ക് തിരിച്ചടിയാകുന്ന തീരുമാനവുമായി കാനഡ ; സ്റ്റുഡന്റ് പെര്‍മിറ്റുകളുടെ എണ്ണം കുറച്ച് രാജ്യം
തുര്‍ച്ചയായ രണ്ടാം വര്‍ഷവും വിദേശ വിദ്യാര്‍ത്ഥികള്‍ക്കായുള്ള സ്റ്റുഡന്റ് പെര്‍മിറ്റുകള്‍ കുറച്ച് കാനഡ. രാജ്യത്ത് റിയല്‍ എസ്റ്റേറ്റ്, ആരോഗ്യം തുടങ്ങിയ സുപ്രധാന മേഖലകളില്‍ കഴിഞ്ഞ കാലങ്ങളില്‍ ഉണ്ടായ വിലക്കയറ്റം പരിഗണിച്ചാണ് കാനഡയുടെ സുപ്രധാന തീരുമാനം.

2025ല്‍ ആകെ 4,37,000 പെര്‍മിറ്റുകള്‍ മാത്രമാണ് കാനഡ അനുവദിക്കാനായി പോകുന്നത്. 2024നെ അപേക്ഷിച്ച് നോക്കുമ്പോള്‍ പത്ത് ശതമാനത്തോളം കുറവ് പെര്‍മിറ്റുകള്‍ അനുവദിക്കുന്നതില്‍ ഉണ്ടാകും. 2024 തൊട്ടാണ് കാനഡ വിദേശ വിദ്യാര്‍ത്ഥികള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തിത്തുടങ്ങിയത്. വിദ്യാര്‍ത്ഥികളുടെ അനിയന്ത്രിതമായ കുടിയേറ്റം രാജ്യത്തെ റിയല്‍ എസ്റ്റേറ്റ് മേഖലയിലും പൊതുജനാരോഗ്യ മേഖലയിലും വലിയ വിലവര്‍ധനവിന് കാരണമായിരുന്നു. ഇതോടെ രാജ്യത്ത് പ്രതിഷേധങ്ങള്‍ കനത്തിരുന്നു.

2023ല്‍ 6,50,000 വിദേശ വിദ്യാര്‍ത്ഥികള്‍ക്കാണ് കാനഡ പെര്‍മിറ്റ് നല്‍കിയത്. രാജ്യത്തിലേക്കുള്ള എക്കാലത്തെയും വലിയ കുടിയേറ്റമായിരുന്നു ഇതെന്നാണ് കണക്കുകള്‍. വിദ്യാര്‍ത്ഥികള്‍ അല്ലാതെയുള്ള പ്രൊഫഷണലുകളും കാനഡ തിരഞ്ഞെടുക്കാന്‍ തുങ്ങിയതോടെ അത്യാവശ്യ മേഖലകളിലെല്ലാം വിലക്കയറ്റം ഉണ്ടായി. കുടിയേറ്റ നയത്തിന്റെ പേരില്‍ ജസ്റ്റിന്‍ ട്രൂഡോ അടക്കം വലിയ വിമര്‍ശനമാണ് നേരിട്ടത്.

Other News in this category



4malayalees Recommends