സൂപ്പില്‍ പാറ്റ; റാസല്‍ ഖൈമയിലെ റസ്റ്റോറന്റിന് ഒരു ലക്ഷം രൂപ പിഴ ചുമത്തി കോടതി
ഭക്ഷ്യസുരക്ഷാ ചട്ടങ്ങള്‍ ലംഘിച്ചതിന് റാസല്‍ ഖൈമയിലെ ഒരു റസ്റ്റോറന്റിന് ഒരു ലക്ഷം ദിര്‍ഹം പിഴ ചുമത്തി കോടതി. ഹോട്ടല്‍ നടത്തിപ്പുകാരനും മറ്റൊരു ജീവനക്കാരനുമാണ് കോടതി പിഴ ചുമത്തിയത്. ഇതിലെ പ്രധാന പ്രതിക്ക് ഒരു ലക്ഷം രൂപയും കൂട്ടുപ്രതിക്ക് 5000 ദിര്‍ഹമും ശിക്ഷ വിധിച്ചു. ഇതിനു പുറമെ അനുബന്ധ ഫീസുകളും റസ്റ്റൊറന്റ് നല്‍കണം
ആരോഗ്യത്തിന് ഹാനികരമായ ഭക്ഷണ സാധനങ്ങള്‍ വില്‍പ്പന നടത്തിയതിനും പാറ്റ വീണ സീഫുഡ് സൂപ്പ് വിതരണം ചെയ്തതിനും റസ്റ്റോറന്റ് ഉടമയ്ക്കും ജീവനക്കാരില്‍ ഒരാള്‍ക്കുമെതിരെ പബ്ലിക് പ്രോസിക്യൂഷന്‍ എടുത്ത കേസിലാണ് കോടതി വിധി. കഴിക്കാന്‍ പറ്റാത്ത ഭക്ഷണം ഉപഭോക്താക്കള്‍ക്ക് വിളമ്പിയതിലൂടെ അവരെ തെറ്റിദ്ധരിപ്പിച്ചുവെന്ന കുറ്റത്തിനും റെസ്റ്റൊറന്റിനെതിരേ കേസ് എടുത്തിരുന്നു.