കൈരളി യുകെയുടെ കരിയര്‍ ഗൈഡന്‍സ് സെഷന്‍ പങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി

കൈരളി യുകെയുടെ കരിയര്‍ ഗൈഡന്‍സ് സെഷന്‍ പങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി
യുകെയില്‍ തൊഴില്‍ അന്വേഷിക്കുന്നവരുടെ പ്രധാന ലക്ഷ്യമായ നാഷണല്‍ ഹെല്‍ത്ത് സര്‍വീസ് (NHS) ജോലികള്‍ക്കു അപേക്ഷിക്കുമ്പോള്‍ ശ്രെദ്ധിക്കേണ്ടതെന്തൊക്കെ എന്ന വിഷയത്തില്‍ ജനുവരി 16 വ്യാഴാഴ്ച നടന്ന ഓണ്‍ലൈന്‍ ചര്‍ച്ചയ്ക്ക് കൈരളി യുകെയുടെ നാഷണല്‍ ജോയിന്റ് സെക്രട്ടറിയും NHSലെ സീനിയര്‍ പ്രാക്ടീസ് നഴ്‌സുമായ നവീന്‍ ഹരി നേതൃത്വം നല്‍കി. യുകെയിലെ തന്നെ ഏറ്റവും വലിയ തൊഴില്‍ ദാതാക്കളായ NHS ട്രസ്റ്റുകളില്‍ എങ്ങനെ ജോലി കണ്ടെത്താം, അപേക്ഷ സമര്‍പ്പിക്കുമ്പോള്‍ എന്തൊക്കെ ശ്രദ്ധിക്കണം, ഇന്റര്‍വ്യൂ എങ്ങനെ നേരിടണം എന്ന വിഷയത്തില്‍ റോയല്‍ ഫ്രീ NHS ട്രസ്റ്റിലെ പാത്ത്വേ മാനേജര്‍ ആയ അനൂപ് ഗംഗാധരന്‍, ക്ലെമറ്റീന്‍ ചര്‍ച്ച് ഹോസ്പിറ്റലിലെ ക്ലിനിക്കല്‍ ഗവെര്‍നന്‍സ് മേധാവിയായ ചാള്‍സ് വര്‍ഗീസ്, കൈരളി യുകെ കരിയര്‍ ഗൈഡന്‍സ് സപ്പോര്‍ട്ട് ടീമിലെ അംഗമായ പ്രെവീണ്‍ കുട്ടി തുടങ്ങിയവര്‍ സംസാരിച്ചു. യുകെയില്‍ വര്‍ദ്ധിച്ചു വരുന്ന തൊഴിലില്ലായ്മ, പ്രത്യേകിച്ച് രാജ്യത്തിനു പുറത്ത് നിന്നും എത്തിയിട്ടുള്ളവര്‍ക്ക് പരിമിതമായ സാധ്യതകള്‍ മാത്രമാണ് ഇപ്പോള്‍ നല്‍കുന്നത്. വിദ്യാര്‍ഥികളായി ഇവിടെ എത്തിയവരെയാണ് ഇത് കൂടുതല്‍ ബുദ്ധിമുട്ടിലാക്കിയിരിക്കുന്നത്, സ്ഥിര ജോലി നഷ്ടപ്പെടുന്നവരുടെയും എണ്ണം കൂടുന്നത് ആശങ്കയോടെയാണ് കാണുന്നത്.


ഇത്തരം സാഹചര്യങ്ങളില്‍ വളരെ ശ്രദ്ധയോടെ ജോലിക്ക് അപേക്ഷിക്കേണ്ടത് ആവശ്യമാണ്. വിസ സ്പോണ്‍സര്‍ഷിപ്പ് ലഭിക്കേണ്ട ജോലികള്‍ക്കു വേണ്ടി അപേക്ഷിക്കേണ്ടതെങ്ങനെ, യുകെയിലെ ജോലികള്‍ക്കു വേണ്ടിയുള്ള സി.വി.യില്‍ ഉള്‍പ്പെടുത്തേണ്ട സ്റ്റാര്‍ വേ മെത്തേഡ്, വിവിധ ബാന്‍ഡുകളിലേക്ക് വേണ്ടുന്ന യോഗ്യതകള്‍ എന്തൊക്കെ തുടങ്ങിയ ജോലി അന്വേഷിക്കുന്ന തുടക്കക്കാര്‍ അറിഞ്ഞിരിക്കേണ്ട വിഷയങ്ങളെ കുറിച്ചുള്ള രണ്ടു മണിക്കൂര്‍ നീണ്ട ചര്‍ച്ചയും ചോദ്യോത്തര സെഷനും ഓണ്‍ലൈന്‍ സെഷനില്‍ പങ്കെടുത്ത നൂറില്‍ അധികം പേര്‍ക്ക് വളരെ ഉപകാര പ്രദമായിരുന്നു.

യുകെയിലേക്ക് കുടിയേറുന്ന വിദ്യാര്‍ത്ഥികള്‍ക്കും മറ്റു തൊഴില്‍ അന്വേഷകര്‍ക്കും വേണ്ടി കൈരളി യുകെ ഇത്തരം ചര്‍ച്ചകള്‍ ഇനിയും സംഘടിപ്പിക്കുമെന്ന് കൈരളി യുകെയുടെ ദേശീയ നേതൃത്വം അറിയിച്ചു.


ഓണ്‍ലൈന്‍ ചര്‍ച്ച യുടെ ലിങ്ക്: https://www.facebook.com/KairaliUK/videos/2725567474281691/





Other News in this category



4malayalees Recommends