രാജ്യത്ത് പഠിക്കാനെത്തുന്ന രാജ്യാന്തര വിദ്യാര്‍ത്ഥികളുടെ എണ്ണത്തില്‍ നിയന്ത്രണം കൊണ്ടുവന്നിരിക്കുകയാണ് കാനഡ. പാര്‍പ്പിടം, ആരോഗ്യ സംരക്ഷണം , മറ്റ് സേവനങ്ങള്‍ എന്നിവയിലെ ബുദ്ധുമുട്ട് ലഘൂകരിക്കാനാണ് ശ്രമം. ഈ വര്‍,ം 437000 സ്റ്റഡി പെര്‍മിറ്റുകളാണ് അനുനവദിക്കുന്നത്.
ജനസംഖ്യ വര്‍ദ്ധിച്ചതുമൂലം ഭവനക്ഷാമം രൂക്ഷമായതായി കണ്ടെത്തിയതിനെ തുടര്‍ന്നാണ് രാജ്യാന്തര വിദ്യാര്‍ത്ഥികളില്‍ പരിധി കൊണ്ടുവന്നത്. 2023 ല്‍ വിദേശ വിദ്യാര്‍ത്ഥികള്‍ക്ക് 650000 ലധികം പഠന പെര്‍മിറ്റ് നല്‍കിയിരുന്നു. പത്തുവര്‍ഷം മുമ്പ് രാജ്യത്തുണഅടായിരുന്ന രാജ്യാന്തര വിദ്യാര്‍ത്ഥികളുടെ എണ്ണത്തേക്കാള്‍ മൂന്നിരട്ടി ഇപ്പോഴുണ്ടെന്നാണ് കണക്ക്.
കുടിയേറ്റം മൂലമുണ്ടാകുന്ന ജനസംഖ്യ വളര്‍ച്ച, ഭവന ചെലവുകളും വര്‍ദ്ധിക്കുന്നുണ്ട്.
അതിനിടെ ആഭ്യന്തര വിദ്യാര്‍ത്ഥികളെ അപേക്ഷിച്ച് രാജ്യാന്തര വിദ്യാര്‍ത്ഥികളില്‍ നിന്നു ഉയര്‍ന്ന ട്യൂഷന്‍ ഫീസാണ് സ്ഥാപനങ്ങള്‍ ഈടാക്കുന്നത്.