ഖലിസ്ഥാന്‍ വിഘടവവാദി ഹര്‍ദീപ് സിംഗ് നിജ്ജര്‍ വധത്തില്‍ വിദേശ പങ്ക് വെളിപ്പെടുത്തുന്ന തെളിവുകള്‍ ലഭിച്ചിട്ടില്ലെന്ന് കാനഡയുടെ ഫോറിന്‍ ഇന്റര്‍ഫറന്‍സ് കമ്മീഷന്‍ റിപ്പോര്‍ട്ട് ചെയ്തതില്‍ വിശദീകരണവുമായി കനേഡിയന്‍ ഹൈക്കമ്മീഷന്‍.
ഇന്റര്‍ഫറന്‍സ് കമ്മീഷന് നിജ്ജര്‍ വധം അന്വേഷിക്കാനുള്ള ചുമതല ഉണ്ടായിരുന്നില്ലെന്നും, ഈ വിഷയം കോടതികളുടെ പരിഗണനയിലാണെന്നുമാണ് ഇന്ത്യയിലെ കനേഡിയന്‍ ഹൈക്കമ്മീഷന്‍ വക്താവിന്റെ പ്രതികരണം.
ഖലിസ്ഥാന്‍ തീവ്രവാദിയുടെ കൊലപാതകത്തില്‍ ഇന്ത്യക്ക് പങ്കുണ്ടെന്ന് കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോയുടെ ആരോപണങ്ങള്‍ ഇന്ത്യ-കാനഡ ബന്ധത്തില്‍ വിള്ളല്‍ വീഴ്ത്തിയിരുന്നു. ഈ ആരോപണങ്ങള്‍ ഇന്ത്യ തള്ളുകയും ചെയ്തു.
ഹര്‍ദീപ് സിംഗ് നിജ്ജറിന്റെ കൊലപാതകം അന്വേഷിക്കാന്‍ ഫോറിന്‍ ഇന്റര്‍ഫറന്‍സ് പബ്ലിക് ഇന്‍ക്വയറിക്ക് ചുമതലയില്ലെന്നാണ് കനേഡിയന്‍ ഹൈക്കമ്മീഷന്റെ പ്രതികരണം. വിദേശ പങ്കില്ലെന്ന റിപ്പോര്‍ട്ട് ഈ വിഷയത്തില്‍ കോടതികളാണ് തീര്‍പ്പ് കല്‍പ്പിക്കുന്നതെന്നാണ് വ്യക്തമാക്കുന്നതെന്ന് ഹൈക്കമ്മീഷന്‍ പറയുന്നു.
കനേഡിയന്‍ തെരഞ്ഞെടുപ്പിലും, ജനാധിപത്യ പ്രക്രിയയിലും വിദേശ സ്വാധീനം സംബന്ധിച്ച് അന്വേഷിക്കാനാണ് കമ്മീഷനെ നിയോഗിച്ചത്. ചൈനയ്ക്ക് പിന്നാലെ ഇന്ത്യ കാനഡയുടെ തെരഞ്ഞെടുപ്പില്‍ ഇടപെടുന്നതായി റിപ്പോര്‍ട്ട് കുറ്റപ്പെടുത്തിയിരുന്നു. എന്നാല്‍ ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയം ഈ റിപ്പോര്‍ട്ട് തള്ളി.