കോട്ടയത്ത് യുവാവിന്റെ മര്‍ദ്ദനത്തില്‍ പൊലീസുദ്യോഗസ്ഥന്‍ കൊല്ലപ്പെട്ടു; ആക്രമണം ഡ്യൂട്ടി കഴിഞ്ഞ് മടങ്ങുമ്പോള്‍

കോട്ടയത്ത് യുവാവിന്റെ മര്‍ദ്ദനത്തില്‍ പൊലീസുദ്യോഗസ്ഥന്‍ കൊല്ലപ്പെട്ടു; ആക്രമണം ഡ്യൂട്ടി കഴിഞ്ഞ് മടങ്ങുമ്പോള്‍
യുവാവിന്റെ ആക്രമണത്തില്‍ പൊലീസുദ്യോഗസ്ഥന്‍ കൊല്ലപ്പെട്ടു. വെസ്റ്റ് പൊലീസ് സ്റ്റേഷനിലെ സിപിഒ ശ്യാമപ്രസാദാണ് കൊല്ലപ്പെട്ടത്. ഡ്യൂട്ടി കഴിഞ്ഞ് പോകവേ യുവാവ് പൊലീസുകാരനെ ആക്രമിക്കുകയായിരുന്നു. സംഭവത്തില്‍ പെരുമ്പായിക്കാട് സ്വദേശി ജിബിന്‍ എന്നയാളെ പൊലീസ് കസ്റ്റഡിയില്‍ എടുത്തു.

ഇന്നലെ രാത്രി 12 മണിയോടെയാണ് സംഭവം. ഡ്യൂട്ടി കഴിഞ്ഞ് മടങ്ങവേ റോഡ് സൈഡില്‍ കണ്ട തര്‍ക്കം പരിഹരിക്കാന്‍ വേണ്ടി ശ്യാമ പ്രസാദ് വാഹനത്തില്‍ നിന്ന് ഇറങ്ങുകയായിരുന്നു. തര്‍ക്കത്തിനിടെ പ്രതി പൊലീസുദ്യോഗസ്ഥനെ പ്രതി മര്‍ദ്ദിച്ചു.

ഗുരുതരമായി പരിക്കേറ്റ പൊലീസുകാരനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. നിരവധി ക്രിമിനല്‍ കേസുകളിലെ പ്രതിയാണ് കസ്റ്റഡിയിലെടുത്ത ജിബിന്‍. ഏറ്റുമാനൂര്‍ പൊലീസാണ് പ്രതിയെ പിടികൂടിയത്.

Other News in this category



4malayalees Recommends