യൂട്യൂബ് ചാനലിന് നല്‍കിയ ഹോം ടൂര്‍ വീഡിയോ അഭിമുഖത്തില്‍ കുടുങ്ങി തെലങ്കാനയിലെ കോണ്‍ഗ്രസ് എംഎല്‍എ. സ്വന്തം വസതിയില്‍ വെള്ളിയില്‍ ഒരുക്കിയ കിടപ്പുമുറി വീഡിയോയിലൂടെ പുറത്തുവന്നതോടെയാണ് എംഎല്‍എയായ അനിരുദ്ധ് റെഡ്ഡി വിവാദത്തില്‍ അകപ്പെട്ടത്.
ജഡ്ചെര്‍ള എംഎല്‍എയായ അനിരുദ്ധ് റെഡ്ഡിയുടെ വസതിയില്‍ കട്ടില്‍, കോഫീ ടേബിള്‍, കസേരകള്‍, സോഫകള്‍, കണ്ണാടി, ടേബിള്‍ ഉള്‍പ്പടെ വെള്ളിയിലാണ് പണിതിരിക്കുന്നത്. തിരഞ്ഞെടുപ്പ് സത്യവാങ്മൂലം ചൂണ്ടിക്കാട്ടിയാണ് ആക്ഷേപം ഉയരുന്നത്. സത്യവാങ്മൂലത്തില്‍ അറുപത്തിനാലരലക്ഷം രൂപയുടെ സ്വര്‍ണം മാത്രമേ അനിരുദ്ധ് വെളിപ്പെടുത്തിയുള്ളൂ എന്നാണ് ആരോപണം.
തന്റെ മുറി അനുപമമായിരിക്കാനാണ് വെള്ളികൊണ്ടുള്ള ഗൃഹോപകരങ്ങള്‍ ഒരുക്കിയതെന്ന് അനുരുദ്ധ് റെഡ്ഡി വീഡിയോയില്‍ പറയുന്നുണ്ട്. കൊട്ടാര സമാനമായ എംഎല്‍എയുടെ വീടും ചര്‍ച്ചയാവുകയാണ്.