മക്കള്‍ തമ്മില്‍ അച്ഛന്റെ സംസ്‌കാരത്തെ ചൊല്ലി തര്‍ക്കം, മൃതദേഹം രണ്ട് തുല്യ കഷ്ണങ്ങളാക്കി സംസ്‌കരിക്കാമെന്ന് മൂത്ത മകന്‍ ; നാട്ടുകാര്‍ ഇടപെട്ട് പ്രശ്‌നം തീര്‍ത്തു

മക്കള്‍ തമ്മില്‍ അച്ഛന്റെ സംസ്‌കാരത്തെ ചൊല്ലി തര്‍ക്കം, മൃതദേഹം രണ്ട് തുല്യ കഷ്ണങ്ങളാക്കി സംസ്‌കരിക്കാമെന്ന് മൂത്ത മകന്‍ ; നാട്ടുകാര്‍ ഇടപെട്ട് പ്രശ്‌നം തീര്‍ത്തു
മധ്യപ്രദേശിലെ ടികംഗഢ് ജില്ലയില്‍ അച്ഛന്റെ മൃതദേഹം സംസ്‌കരിക്കുന്നതിനെ ചൊല്ലി മക്കള്‍ തമ്മില്‍ തര്‍ക്കം. കഴിഞ്ഞ ഞായറാഴ്ചയാണ് ധ്യാനി സിങ് ഘോഷ് എന്ന 84 കാരന്‍ ദീര്‍ഘ കാല അസുഖത്തെ തുടര്‍ന്ന് മരണപ്പെട്ടത്. ഇളയ മകനായ ദേശ് രാജിനൊപ്പമായിരുന്നു ഇയാള്‍ താമസിച്ച് വന്നിരുന്നത്. അച്ഛന്റെ മരണവിവരം അറിഞ്ഞ് മൂത്ത മകനായ കിഷനും മരണവീട്ടില്‍ എത്തുകയായിരുന്നു.

പിന്നാലെ അച്ഛന്റെ അന്ത്യകര്‍മ്മങ്ങള്‍ ആര് ചെയ്യുമെന്നതിനെ തുടര്‍ന്ന് മക്കള്‍ക്കിടയില്‍ തര്‍ക്കം ഉടലെടുക്കുകയായിരുന്നു. മൂത്ത മകനായ താനാണ് അന്ത്യകര്‍മ്മങ്ങള്‍ ചെയ്യേണ്ടതെന്ന് കിഷനും ഇളയ മകനായ താന്‍ അന്ത്യകര്‍മ്മം ചെയ്യണമെന്നാണ് അച്ഛന്റെ ആഗ്രഹമെന്ന് ദേശ് രാജും പറഞ്ഞു. സംഭവത്തെ ചൊല്ലി ഇരുവരും തമ്മില്‍ തര്‍ക്കത്തിലേര്‍പ്പെടുകയായിരുന്നു. ഇതിന് പിന്നാലെ അച്ഛന്റെ ശരീരം രണ്ട് തുല്യ കഷ്ണങ്ങളാക്കി അന്ത്യകര്‍മ്മങ്ങള്‍ ചെയ്യാമെന്ന് മൂത്ത മകന്‍ നിര്‍ബന്ധം പിടിച്ചു. എന്നാല്‍ ഇതിനെ ചൊല്ലിയും തര്‍ക്കം നീണ്ടുനിന്നു.

പിന്നാലെ നാട്ടുകാരും പൊലീസും ചേര്‍ന്ന് പ്രശ്‌നം ഒതുക്കി തീര്‍ക്കുകയായിരുന്നു. മൂത്ത മകനെ പൊലീസ് സ്ഥലത്തെത്തി ശാന്തനാക്കുകയും പിന്നാലെ ഇളയ മകന്‍ അന്ത്യകര്‍മ്മങ്ങള്‍ ചെയ്യുകയുമായിരുന്നു.

Other News in this category



4malayalees Recommends