ട്രംപിനോടുള്ള ദേഷ്യം, യുഎസ് ദേശീയ ഗാനത്തെ കൂകി വിളിച്ച് കാണികള്‍ ; കാനഡയെ യുഎസിനോട് ചേര്‍ക്കാനുള്ള ട്രംപ് ആഗ്രഹത്തോട് വലിയ പ്രതിഷേധത്തില്‍ കാനഡക്കാര്‍

ട്രംപിനോടുള്ള ദേഷ്യം, യുഎസ് ദേശീയ ഗാനത്തെ കൂകി വിളിച്ച് കാണികള്‍ ;  കാനഡയെ യുഎസിനോട് ചേര്‍ക്കാനുള്ള ട്രംപ് ആഗ്രഹത്തോട് വലിയ പ്രതിഷേധത്തില്‍ കാനഡക്കാര്‍
കാനഡയിലെ ഒട്ടാവയില്‍ ഐസ് ഹോക്കി മത്സരത്തിനിടെ യുഎസ് ദേശീയഗാനത്തിനിടെ കൂകിവിളിച്ച് കാണികള്‍. കാനഡയ്ക്ക് മേല്‍ ഇറക്കുമതി തീരുവ ചുമത്തിയുള്ള ട്രംപിന്റെ ഉത്തരവ് വന്നതിന് പിന്നാലെയാണ് അമേരിക്കയുമായുള്ള നാഷണല്‍ ഹോക്കി ലീഗ് മത്സരത്തിനിടെ കാണികളുടെ പ്രതിഷേധം. എന്നാല്‍ തീരുവ ചുമത്താനുള്ള തീരുമാനം താല്‍ക്കാലികമായി പിന്‍വലിച്ചു.

ഞായറാഴ്ച യുഎസ് ടീമുമായി നടന്ന ബാസ്‌ക്കറ്റ്ബോള്‍ മത്സരത്തിനിടെയും സമാന രംഗം അരങ്ങേറിയിരുന്നു. കാനഡയില്‍ നിന്നുമുള്ള ഇറക്കുമതിക്ക് 25 ശതമാനം തീരുവ ചുമത്തിയുള്ള ട്രംപിന്റെ ഉത്തരവ് വിവാദമായിരുന്നു. പിന്നാലെ കാനഡ വന്‍ പ്രതിഷേധമാണ് ഉയര്‍ത്തിയത്.

അമേരിക്കയിലേക്കുള്ള യാത്രകള്‍ ഉപേക്ഷിച്ചും അമേരിക്കന്‍ നിര്‍മിത വസ്തുക്കള്‍ വര്‍ജിക്കാന്‍ ആഹ്വാനം ചെയ്തുമാണ് ജനങ്ങളുടെ പ്രതിഷേധം. താല്‍ക്കാലിക പരിഹാരം ഉയര്‍ന്നെങ്കിലും ട്രംപിന് കാനഡയെ യുഎസിനോട് ചേര്‍ക്കണമെന്ന ആഗ്രഹം പ്രകടിപ്പിച്ചതും ജനരോഷത്തിന് ഇടയാക്കിയിട്ടുണ്ട്. ട്രംപിന്റെത് സ്വപ്‌നം മാത്രമാണെന്നും കാനഡ സ്വതന്ത്ര രാഷ്ട്രമാണെന്നും കാനഡയിലെ ജനങ്ങളും വ്യക്തമാക്കുന്നു.

Other News in this category



4malayalees Recommends