പകുതി വില തട്ടിപ്പുമായി ബന്ധപ്പെട്ട കേസില്‍ പ്രതിയായ അനന്തു കൃഷ്ണനില്‍ നിന്നും വക്കീല്‍ ഫീസ് മാത്രമാണ് തനിക്ക് ലഭിച്ചതെന്ന് അഡ്വ. ലാലി വിന്‍സെന്റ്. രണ്ട് വര്‍ഷത്തിനിടെ വക്കീല്‍ ഫീസ് ഇനത്തില്‍ 40 ലക്ഷം രൂപ ലഭിച്ചു. മറ്റു സാമ്പത്തിക നേട്ടങ്ങളൊന്നും ഇല്ലെന്നും ബാങ്ക് അക്കൗണ്ട് പരിശോധിക്കാമെന്നും ലാലി വിന്‍സെന്റ് പറഞ്ഞു.
അനന്തു കൃഷ്ണനെ പരിചയപ്പെടുത്തിയത് ലാലി വിന്‍സെന്റ് ആണെന്ന എന്‍ജിഒ കോണ്‍ഫെഡറേഷന്റെ ചുമതലയുണ്ടായിരുന്ന ആനന്ദ് കുമാറിനെ വാദവും ലാലി തള്ളി. ആനന്ദ് കുമാറിന് ഓര്‍മ പിശക് ആണെന്ന് ലാലി പറഞ്ഞു.
'ആനന്ദകുമാറിന് ഓര്‍മ പിശാക് ഉണ്ടാകും. 2019 ലാണ് അനന്ദുവിനെ ആദ്യമായി കാണുന്നത്. കേസുമായി വന്നതാണ്. പിന്നീട് കൊവിഡ് ആയതുകൊണ്ടാണ് ഇത്രയും ഓര്‍മ്മ. അനന്ദു കൃഷണന്‍ ഓഫീസില്‍ വന്നപ്പോള്‍ 'ആനന്ദകുമാര്‍ സാറിന്റെ പരിപാടി നടക്കുന്നുണ്ടെന്നും പരിചയപ്പെടേണ്ട വക്തിത്വവുമാണെന്നും' പറഞ്ഞിരുന്നു. അന്നാണ് ആദ്യമായി ആനന്ദകുമാറിനെ കാണുന്നത്. അതിന് ശേഷം കുറേ നാളുകള്‍ക്ക് ശേഷം ഓഫീസ് തുടങ്ങുന്നതുമായി ബന്ധപ്പെട്ട് ആനന്ദ് കുമാര്‍ തന്നെ വിളിച്ചിരുന്നു. ജൈവവളം വില്‍ക്കാന്‍ സാധിക്കുന്ന ഓഫീസ് അന്വേഷിച്ചാണ് വിളിച്ചത്. ശരിയാക്കാമെന്ന് പറഞ്ഞു. കുറേനാളുകള്‍ക്ക് ശേഷം അടൂര്‍ പ്രകാശ് പങ്കെടുത്തുന്ന പരിപാടിയിലേയ്ക്ക് ക്ഷണം കിട്ടി. പക്ഷെ അന്ന് പോകാന്‍ പറ്റിയില്ല. പിന്നീട് അനന്തുകൃഷ്ണനെയും കൂട്ടി തിരുവനന്തപുരത്തേക്ക് പോകുന്ന വഴിയുള്ള ആനന്ദ് കുമാറിന്റെ വീട്ടിലേക്ക് പോയി. ഓഫീസില്‍ ഇരുന്ന വര്‍ത്തമാനം പറഞ്ഞു', എന്നാണ് ലാലി വിന്‍സെന്റ് വിശദീകരിക്കുന്നത്.
എന്നാല്‍ ഓര്‍മപിശക് ആണെങ്കില്‍ താന്‍ ഭാഗമായിട്ടുള്ള നിലവിലെ പരിപാടികള്‍ നിര്‍ത്തുമെന്നാണ് ആനന്ദ് കുമാറിന്റെ മറുപടി.