ഭീകരവാദ കുറ്റത്തിന് നിര്‍ബന്ധിത മിനിമം ശിക്ഷ ഉറപ്പാക്കുന്ന നിയമ നിര്‍മ്മാണത്തെ പിന്തുണയ്ക്കുമെന്ന് പ്രധാനമന്ത്രി ആന്റണി ആല്‍ബനീസ്. വിദ്വേഷ ചിഹ്നങ്ങളുടെ പ്രദര്‍ശനത്തിനും നിയമ ഭേദഗതിയിലൂടെ മിനിമം ശിക്ഷ ഉറപ്പാക്കും.
ലേബര്‍ പാര്‍ട്ടിയുടെ ഔദ്യോഗിക പ്രഖ്യാപനത്തിന് വിരുദ്ധമായിട്ടാണ് സര്‍ക്കാര്‍ പ്രതിപക്ഷം കൊണ്ടുവന്ന ഭേദഗതിയെ പിന്തുണക്കുന്നത്.
ശിക്ഷാ നടപടികള്‍ കുറ്റകൃത്യങ്ങള്‍ കുറയ്ക്കില്ലെന്നും നീതി ന്യായ വ്യവസ്ഥയെ ദുര്‍ബലപ്പെടുത്തുന്നതാണെന്നും വിവേചനപരമാണെന്നുമാണ് ലേബര്‍ പാര്‍ട്ടിയുടെ നിലപാട്.
ഭീകരവാദ കുറ്റകൃത്യങ്ങള്‍ക്ക് ഒരു വര്‍ഷം മുതല്‍ ആറുവര്‍ഷം വരെ കുറ്റം ചുമത്താന്‍ ലക്ഷ്യമിടുന്നതാണ് ലിബറല്‍ സഖ്യം മുന്നോട്ട് വച്ചിരിക്കുന്ന ഭേദഗതി. എല്ലാ അംഗങ്ങളുടേയും സഹകരണം നിയമഭേദഗതിയിലുണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നതായി പ്രധാനമന്ത്രി ആന്റണി ആല്‍ബനീസ് പറഞ്ഞു.