റെസ്പിറേറ്ററി സിന്‍സിഷല്‍ വൈറസിനെതിരായ ഓസ്‌ട്രേലിയയില്‍ ഗര്‍ഭിണികള്‍ക്കു സൗജന്യമാക്കി. 29 മുതല്‍ 36 ആഴ്ച വരെ ഗര്‍ഭമുള്ളവര്‍ക്ക് ഈ സൗകര്യം ഉപയോഗിക്കാം. നേരത്തെ ഈ വാക്‌സീന്‍ ലഭിക്കാനായി 300 ഓസ്‌ട്രേലിയന്‍ ഡോളറായിരുന്നു നല്‍കേണ്ടിയിരുന്നത്.
നവജാത ശിശുക്കളില്‍ ആര്‍എസ്വി വൈറസ് വരുന്നത് തടയുകയെന്ന ലക്ഷ്യം മുന്‍നിര്‍ത്തിയാണ് ഓസ്‌ട്രേലിയയുടെ ഈ നീക്കം.
സാധാരണ ഗതിയില്‍ ആളുകളില്‍ പനിയും ജലദോഷവുമുണ്ടാക്കി പോകുന്ന വൈറസ് രോഗങ്ങളുള്ള വയോധികരിലും കുട്ടികളിലും ശിശുക്കളിലും കടുക്കാന്‍ സാധ്യതയുണ്ട്. ശ്വാസകോശ ഇന്‍ഫെക്ഷനായ ബ്രോങ്കിയോലിറ്റിസ്, ന്യുമോണിയ എന്നിവ ഇവരില്‍ വൈറസ് ഉണ്ടാക്കാറുണ്ട്.