യുഎഇയിലെ പ്രധാന ആകര്‍ഷണങ്ങളിലൊന്നായ ദുബായ് ഫൗണ്ടന്‍ താല്‍ക്കാലികമായി അടച്ചിടുമെന്ന് ഇമാര്‍ പ്രോപ്പര്‍ട്ടീസ് അറിയിച്ചു. നവീകരണ പ്രവര്‍ത്തനങ്ങള്‍ക്കായി അഞ്ച് മാസത്തേക്കാണ് അടച്ചിടുക. മെച്ചപ്പെട്ട പ്രകാശ, ശബ്ദ സംവിധാനങ്ങളൊരുക്കി സന്ദര്‍ശകര്‍ക്ക് മികച്ച അനുഭവം സാധ്യമാക്കാനാണ് ഈ താല്‍ക്കാലിക അടച്ചിടലെന്ന് ഇമാര്‍ പ്രോപ്പര്‍ട്ടീസ് അധികൃതര്‍ അറിയിച്ചു.
ഈ വര്‍ഷം മെയ് മുതലാണ് ഫൗണ്ടന്‍ അടച്ചിടുന്നത്. ബുര്‍ജ് ഖലീഫയ്ക്കും ദുബായ് മാളിനും സമീപത്തായി ഡൗണ്‍ ടൗണിലാണ് ദുബായ് ഫൗണ്ടന്‍ സ്ഥിതി ചെയ്യുന്നത്. ജലവും പ്രകാശവും സം?ഗീതവും സമന്വയിപ്പിച്ചുള്ള ജല നൃത്തം കാണാനായി ഓരോ വര്‍ഷവും ലക്ഷക്കണക്കിന് സന്ദര്‍ശകരാണ് ഇവിടെ എത്തുന്നത്.