റിപ്പോ നിരക്കില്‍ മാറ്റം വരുത്തി റിസര്‍വ് ബാങ്ക്; 6.25 ശതമാനമായി കുറച്ചു, ഭവന - വാഹന വായ്പ പലിശ കുറയും

റിപ്പോ നിരക്കില്‍ മാറ്റം വരുത്തി റിസര്‍വ് ബാങ്ക്; 6.25 ശതമാനമായി കുറച്ചു, ഭവന - വാഹന വായ്പ പലിശ കുറയും
രാജ്യത്തെ റിപ്പോ നിരക്കില്‍ മാറ്റം വരുത്തി റിസര്‍വ് ബാങ്ക്. 6.25 ശതമാനമാക്കി കുറച്ചു. ഇതോടെ ഗാര്‍ഹിക, വാഹന വായ്പകളുടെ പലിശയില്‍ മാറ്റം വരും. ഇഎംഐ കുറയും. റിപ്പോ നിരക്ക് കുറക്കാന്‍ റിസര്‍വ് ബാങ്ക് മോണിറ്ററി കമ്മിറ്റി ഐക്യകണ്‌ഠേനയാണ് തീരുമാനമെടുത്തുവെന്ന് ആര്‍ബിഐ ഗവര്‍ണര്‍ സഞ്ജയ് മല്‍ഹോത്ര പലിശ പറഞ്ഞു.

അഞ്ച് വര്‍ഷത്തിന് ശേഷമാണ് റിസര്‍വ് ബാങ്ക് റിപ്പോ നിരക്ക് കുറക്കുന്നത്. 2023 ഫെബ്രുവരിയിലാണ് റിപ്പോ നിരക്ക് 6.50 ആക്കിയത്. തുടര്‍ന്ന് 12 പണനയനിര്‍ണ്ണയ സമിതി ചേര്‍ന്നെങ്കിലും റിപ്പോ നിരക്ക് കുറച്ചിരുന്നില്ല. രാജ്യത്ത് പണപ്പെരുപ്പം കുറഞ്ഞെന്ന് കണ്ടാണ് പുതിയ തീരുമാനം. 2020 മെയ് മാസത്തില്‍ റിപ്പോ നിരക്ക് 4% ആയി കുറച്ചപ്പോഴാണ് അവസാനമായി നിരക്ക് കുറച്ചത്. തുടര്‍ന്ന്, ആര്‍ബിഐ ഏഴ് തവണ പലിശനിരക്ക് ഉയര്‍ത്തി, 6.50 ശതമാനത്തിലെത്തി. 2023 ഫെബ്രുവരി മുതല്‍ നിരക്ക് മാറ്റമില്ലാതെ തുടരുകയായിരുന്നു.

Other News in this category



4malayalees Recommends