രണ്ടാം പിണറായി സര്‍ക്കാരിന്റെ അവസാനത്തെ സമ്പൂര്‍ണ്ണ ബജറ്റിന്റെ അവതരണം നിയമസഭയില്‍ ആരംഭിച്ചു. മുണ്ടക്കൈ-ചൂരല്‍മലയ്ക്ക് പുനരധിവാസ പദ്ധതിക്ക് 750 കോടി അനുവദിച്ചു. ആദ്യഘട്ട സഹായമായാണ് 750 കോടി അനുവദിച്ചത്. സിഎംഡിആര്‍എഫ് ,സിഎസ്ആര്‍, എസ്ഡിഎംഎ, കേന്ദ്രഗ്രാന്റ്, പൊതു സ്വകാര്യമേഖലയില്‍ നിന്നുളള ഫണ്ട്, സ്പോണ്‍സര്‍ഷിപ്പ് എന്നിവ പുനരധിവാസത്തിനായി ഉപയോഗിക്കും. അധികമായി ആവശ്യമായ ഫണ്ട് നല്‍കുമെന്ന് ധനമന്ത്രി ബജറ്റില്‍ വ്യക്തമാക്കി. സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പള പരിഷ്‌കരണ കുടിശ്ശിയുടെ രണ്ട് ഗഡു ഈ സാമ്പത്തിക വര്‍ഷമുണ്ടാകും. ബജറ്റ് അവതരണം നിയമസഭയില്‍ തുടരുകയാണ്.
ആലപ്പുഴ എറണാകുളം കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ആധുനിക കാത്ത് ലാബ്
തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ ഹാര്‍ട്ട് ഫൗണ്ടേഷന്‍ കാത്ത് ലാബിന് 10 കോടി രൂപ
കാന്‍സര്‍ ചികിത്സയ്ക്ക് 188.5 കോടി രൂപ
105 ഡയാലിസിസ് കേന്ദ്രങ്ങള്‍ക്കായി 13.98 കോടി രൂപ
സ്‌ട്രോക്ക് യൂണിറ്റുകള്‍ക്കായി 21 കോടി
എല്ലാ ജില്ലാതല ആശുപത്രികളിലും സ്‌ട്രോക്ക് യൂണിറ്റുളള ഇന്ത്യന്‍ സംസ്ഥാനമാകും
ഇ ഹെല്‍ത്ത് പദ്ധതിയ്ക്ക് 27.60 കോടി രൂപ
എല്ലാ ജനറല്‍ ആശുപത്രികളിലും താലൂക്ക് ആശുപത്രികളിലും ഡയാലിസിസ് യൂണിറ്റ് സ്ഥാപിക്കുന്ന ആദ്യ ഇന്ത്യന്‍ സംസ്ഥാനമാകും
ഉച്ചഭക്ഷണ പദ്ധതിക്ക് 402.14 കോടി രൂപ
കേന്ദ്രവിഹിതത്തിന് അനുപാതികമായി സംസ്ഥാന വിഹിതമായ 150 കോടിയും പാല്‍ മുട്ട തുടങ്ങിയവയ്ക്കുളള അധികതുക 253.14 കോടി രൂപയും ചേര്‍ന്നാണ് തുക
കണ്ണൂര്‍ സര്‍വ്വകലാശാലയ്ക്ക് 34 കോടി
വിദ്യാഭ്യാസ മേഖല
2021 മെയ് മാസത്തിന് ശേഷം എയ്ഡഡ് മേഖലയില്‍ 30564 അധ്യാപക നിയമനം നടത്തി
2612 അനധ്യാപക നിയമനവും നടത്തി
എല്‍എസ്എസ് സ്‌കോളര്‍ഷിപ്പ് കുടിശിക നല്‍കി
അക്കാദമിക് മികവിന് 37.8 കോടി രൂപ
സൗജന്യ യൂണിഫോം പദ്ധതിയ്ക്ക് 150 .34 കോടി
ചാമ്പ്യന്‍സ് ബോട്ട് ലീഗിന് 8.92 കോടി സഹായം
ടൂറിസം മേഖലയ്ക്ക് 385.02 കോടി രൂപ
പൊന്മുടിയില്‍ റോപ്പ്വേ
സാധ്യത പഠനത്തിന് 50ലക്ഷം
ട്രക്കിങ്ങ് പ്രോത്സാഹിപ്പിക്കും
വനയാത്ര പദ്ധതിക്ക് 3 കോടി
കണ്ണൂര്‍ വിമാനത്താവളത്തിന് 75.51 കോടി രൂപ
അടിസ്ഥാന സൗകര്യ വികസനത്തിനാണ് തുക വകയിരുത്തിയത്
കെഎസ്ആര്‍ടിസിയ്ക്ക് 178.96 കോടി
ബസ്സുകള്‍ വാങ്ങാന്‍ സഹായം
ആധുനിക ബസുകള്‍ക്കായി 107 കോടി രൂപ
കൊച്ചി മെട്രോയ്ക്ക് 289 കോടി
ഐടി മിഷന് 134.03 കോടി
16.85 കോടി മുന്‍വര്‍ഷത്തെക്കാള്‍ അധികം
ഡിജിറ്റല്‍ മേഖലയ്ക്ക് 517.64
മുന്‍വര്‍ഷത്തെക്കാള്‍ 10 കോടി അധികം
ഡിജിറ്റല്‍ യൂണിവേഴ്‌സിറ്റിയ്ക്ക് 25.81 കോടി
ഡിജിറ്റല്‍ ആര്‍ട്‌സ് സ്‌കൂള്‍ കേരളയ്ക്ക് 2 കോടി
ഡിജിറ്റല്‍ മ്യൂസിയം കേരളയ്ക്ക് 3 കോടി
ഖാദി ഗ്രാമവ്യവസായത്തിന് 15.75 കോടി
സ്റ്റാര്‍ട്ടപ്പുകളെ സ്വയം പര്യാപ്തമാക്കാന്‍ 9 കോടി
കയര്‍ മേഖലയ്ക്ക് 107.64 കോടി
ചകിരിചോറ് വ്യവസായത്തിന് 5 കോടി അധികം
കശുവണ്ടി മേഖലയ്ക്ക് 30 കോടി
ഹാന്റെക്‌സിന് കൈത്താങ്ങ്
ഹാന്റെക്‌സ് പുനരുജ്ജീവിപ്പിക്കാന്‍ 20 കോടി
കെഎസ്ഇബിയ്ക്ക് 1088.8 കോടി
വൈദ്യുതി ഉത്പാദനം വര്‍ധിപ്പിക്കും
പമ്പ് ഡാം സ്റ്റോറോജ് പദ്ധതി 100 കോടി
സാധ്യമായ ഇടങ്ങളില്‍ ചെറുകിട ജലവൈദ്യുത പദ്ധതികള്‍ നടപ്പാക്കും
ഊര്‍ജ മേഖലയ്ക്ക് 1156.76 കോടി
ക്ഷീര വികസനം 120.19 കോടി രൂപ
മൃഗ സംരക്ഷണത്തിന് 317.9 കോടി രൂപ
കുട്ടനാടിന് 100 കോടി
തെരുവുനായ നിയന്ത്രണത്തിന് 2 കോടി രൂപ
തദ്ദേശ- മൃഗസംരക്ഷണ വകുപ്പുകളുടെ കര്‍മ പരിപാടിക്ക്
പാമ്പ് കടിയേറ്റുള്ള മരണം ഇല്ലാതാക്കാന്‍ പദ്ധതി
5 വര്‍ഷം കൊണ്ട് നടത്തിക്കാം
പാമ്പ് വിഷബാധ ജീവഹാനി രഹിത കേരളം പദ്ധതി നടപ്പാക്കും
വന്യസംരക്ഷണ പദ്ധതിയ്ക്ക് 25 കോടി രൂപ
വന്യജീവി ആക്രമണം ഇല്ലാതാക്കല്‍ ഉള്‍പ്പെടെയുളള പദ്ദതിയ്ക്കാണ് തുക
തീരദേശ പാക്കേജിന് 75 കോടി
മത്സ്യബന്ധന മേഖലയ്ക്ക് 295 കോടി രൂപ
മത്സ്യബന്ധന തുറമുഖ വികസനം ഉള്‍പ്പെടെ കൂടുതല്‍ പ്രവര്‍ത്തനങ്ങള്‍ ഏറ്റെടുക്കും
2025 അവസാനത്തോടെ ദേശീയ പാത യാഥാര്‍ത്ഥ്യമാകും
2025 അവസാനത്തോടെ ദേശീയ പാത യാഥാര്‍ത്ഥ്യമാകും
ആരോഗ്യമേഖലയ്ക്ക് 10431.73 കോടി
മുതിര്‍ന്ന പൗരന്മാര്‍ക്ക് സംരംഭം തുടങ്ങാന്‍ 5 കോടി
സ്റ്റാര്‍ട്ടപ്പുകള്‍ക്ക് സ്വന്തം ഭൂമിയില്‍ കോവര്‍ക്കിങ് സ്‌പേസ് നിര്‍മിക്കാന്‍ വായ്പ
ഒരു ലക്ഷത്തിലധികം പേര്‍ക്ക് നിയമനം നല്‍കി
ഈ വര്‍ഷം 10000 ലധികം പുതിയ തസ്തിക സൃഷ്ടിച്ചു
എംപ്ലോയ്‌മെന്റെ എക്‌സ്‌ചേഞ്ച് വഴി8293 സ്ഥിര നിയമനം നല്‍കി
34859 താല്‍ക്കാലിക നിയമനവും നല്‍കി
മൊത്തം 43152 പേര്‍ക്ക് എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച് വഴി നിയമനം നല്‍കി
ന്യൂനപക്ഷ സ്‌കോളര്‍ഷിപ്പിന് 20 കോടി
എംടിക്ക് സ്മാരകം
തിരൂര്‍ തുഞ്ചന്‍പറമ്പില്‍ പഠനകേന്ദ്രം നിര്‍മ്മിക്കും
വന്യജീവി ആക്രമണം പ്രത്യേക പാക്കേജ്
പ്ലാന്‍ തുകയ്ക്ക് പുറമെ 50 കോടി
റീബില്‍ഡ് കേരള
8702.38 കോടി രൂപയുടെ പദ്ധതികള്‍ക്ക് അനുമതി നല്‍കി
5604 കോടി രൂപയുടെ പദ്ധതി പൂര്‍ത്തിയാക്കി
കെ ഹോം
ആള്‍താമസമില്ലാത്ത വീടുകള്‍ ടൂറിസത്തിന്
ലോക മാതൃക കടമെടുത്ത് ചെറിയ ചെലവില്‍ താമസം ഒരുക്കും
ഉടമയുടെ വരുമാനം മാത്രമല്ല ഒഴിഞ്ഞുകിടക്കുന്ന വീടുകളുടെ സുരക്ഷയും ലക്ഷ്യം
ഫോര്‍ട്ട് കൊച്ചി, കോവളം, കുമരകം എന്നിവടങ്ങളില്‍ പൈലറ്റ് പദ്ധതി
20 കോടിയുടെ സഹകരണ ഭവന പദ്ധതി
ഹോട്ടലുകള്‍ നിര്‍മ്മിക്കാന്‍ വായ്പ
50 കോടി രൂപ വരെ കെഎഫ്‌സി വഴി വായ്പ് നല്‍കും
വിദേശ ടൂറിസ്റ്റുകള്‍ക്ക് ആവശ്യമായ സൗകര്യങ്ങളുള്ള ഹോട്ടലുകള്‍ നിലവില്‍ കുറവാണ്
കൊല്ലത്ത് IT പാര്‍ക്ക്
റോഡുകള്‍ക്ക് 3061 കോടി
കാരുണ്യ പദ്ധതിക്ക് 700 കോടി
ലൈഫ് പദ്ധതി
ഒരു ലക്ഷം വീടുകള്‍ കൂടി പൂര്‍ത്തിയാക്കും
1160 കോടിസാമൂഹ്യക്ഷേമ പെന്‍ഷന്‍ പദ്ധതിയിലെ അനര്‍ഹരെ കണ്ടെത്തും
തദ്ദേശ സ്ഥാപനങ്ങളില്‍ സോഷ്യല്‍ ഓഡിറ്റ്
അതിവേഗ റെയില്‍ പാത ആവശ്യം
മുന്‍ പദ്ധതികള്‍ പൂര്‍ത്തിയായി കൊണ്ടിരിക്കുന്നു
വിഴിഞ്ഞമടക്കമുളള പദ്ധതികള്‍ മുന്നേറുന്നു
കൊച്ചി കോഴിക്കോട് തിരുവനന്തപുരം നഗരങ്ങളുടെ വികസനത്തിന് മെട്രോ പൊളിറ്റന്‍ പ്ലാനിങ് കമ്മിറ്റി
നഗരവത്ക്കരണത്തെയും സാമ്പത്തിക വളര്‍ച്ചയെയും സമന്വയിപ്പിക്കും
അര്‍ബന്‍ കമ്മീഷന്‍ ശുപാര്‍ശകള്‍ നടപ്പാക്കും
തിരുവനന്തപുരം മെട്രോ
പ്രാരംഭ നടപടികള്‍ ഈ വര്‍ഷം തുടങ്ങും