ഐഡിയ സ്റ്റാര്‍ സിംഗര്‍ എന്ന റിയാലിറ്റി ഷോയിലൂടെ പ്രശസ്തയായ ഗായികയാണ് അഞ്ജു ജോസഫ്. പിന്നീട് അവതാരികയായും മറ്റും താരം ടെലിവിഷന്‍ ഷോകളിലും അഞ്ജു സജീവമായിരുന്നു. 2011ല്‍ ഡോക്ടര്‍ ലവ് എന്ന ചിത്രത്തില്‍ പിന്നണി പാടിയാണ് സിനിമയില്‍ അഞ്ജുവിന്റെ തുടക്കം.
കഴിഞ്ഞ ഡിസംബറില്‍ ആദിത്യ പരമേശ്വരനൊപ്പം പുതുജീവിതം ആരംഭിച്ചിരിക്കുകയാണ് ഗായിക. ഇരുവരുടെയും വിവാഹചിത്രങ്ങളും മറ്റും വൈറലായിരുന്നു.
ജീവിതത്തില്‍ പ്രാവര്‍ത്തികമാക്കി കൊണ്ടിരിക്കുന്ന മാറ്റങ്ങളെകുറിച്ചും മുപ്പതുകളിലൂടെയുള്ള തന്റെ യാത്രയെ കുറിച്ചും അഞ്ജു സംസാരിച്ചു. എന്നില്‍ വരണമെന്ന് ഞാന്‍ ആഗ്രഹിക്കുന്ന മാറ്റം നോ പറയാനുള്ള കഴിവാണ് എന്നും അഞ്ചു പറഞ്ഞു. ബൗണ്ടറി വെക്കാന്‍ പഠിച്ച് വരുന്നതേയുള്ളു. നോ പറയേണ്ടിടത്ത് പറയാന്‍ തുടങ്ങിയിട്ടുണ്ട്. പക്ഷെ പറഞ്ഞ് ശീലമില്ലാത്തതിനാല്‍ കുറച്ച് സമയം എടുക്കും എന്നും അഞ്ചു പറയുന്നു.
തള്ളവൈബിനെ കുറിച്ച് ചോദിച്ചപ്പോള്‍ താന്‍ തന്ത വൈബിന്റെയും തള്ള വൈബിന്റെയും അറ്റത്തുള്ളയാളാണ് എന്നും ഒരു സോഷ്യല്‍ പേഴ്‌സണുമല്ല എന്നും അഞ്ചു മറുപടി നല്‍കി. പിള്ളേര് ഡ്രിങ്ക് ചെയ്യാന്‍ വിളിച്ചാല്‍ ഞാന്‍ പോകാറില്ല. അതിനകത്ത് ഇല്ലാത്തയാളാണ് ഞാന്‍. അപ്പോള്‍ തന്നെ തള്ളവൈബെന്ന് എഴുതി തള്ളി എന്നും പറഞ്ഞു. എന്നാല്‍ അതിന്റെ ഭാഗമാകാന്‍ ഞാന്‍ ശ്രമിക്കാറുണ്ട്. പത്തരയായി കഴിയുമ്പോള്‍ എങ്ങനെയെങ്കിലും വേഗം ഒന്നുറങ്ങണം എന്ന ചിന്തയാണ് എന്ന് അഞ്ചു പറഞ്ഞു.