ബേസില്‍ 'കൂളസ്റ്റ് എവരിമാന്‍ ആക്ടര്‍'; പൊന്മാനെ പ്രശംസിച്ച് അനുരാഗ് കശ്യപ്

ബേസില്‍ 'കൂളസ്റ്റ് എവരിമാന്‍ ആക്ടര്‍'; പൊന്മാനെ പ്രശംസിച്ച് അനുരാഗ് കശ്യപ്
ബേസില്‍ ജോസഫ് നായകനായെത്തിയ 'പൊന്മാന്‍' എന്ന ചിത്രത്തെ പ്രശംസിച്ച് ബോളിവുഡ് സംവിധായകന്‍ അനുരാഗ് കശ്യപ്. വളരെ യഥാര്‍ത്ഥവും വളരെ രസകരവുമായ സിനിമ. ബേസില്‍ ജോസഫ് ഇന്ന് നമുക്കുള്ള ഏറ്റവും മികച്ച നടന്മാരില്‍ കൂളസ്റ്റ് എവരിമാന്‍ ആക്ടര്‍ ആണ്. ഇഷ്ടപ്പെട്ടു' എന്നാണ് അനുരാഗ് കശ്യപ് കുറിച്ചത്.

പൊന്‍മാന്റെ വിജയത്തില്‍ ബേസിലിനെ അഭിനന്ദിച്ച് ടൊവിനോ തോമസ് പങ്കുവച്ച കുറിപ്പ് സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. 'പൊന്‍മാന്റെ വിജയത്തില്‍ അഭിനന്ദനങ്ങള്‍. ഇനിയും കൂടുതല്‍ അംഗീകാരങ്ങള്‍ തേടിയെത്തട്ടെ. കട്ട വെയ്റ്റിംഗ് ഫോര്‍ യുവര്‍ നെക്സ്റ്റ്! അടുത്ത പടം വമ്പന്‍ ഹിറ്റ് അടിക്കട്ടെ! കോടികള്‍ വാരട്ടെ' എന്നായിരുന്നു ടൊവിനോ കുറിച്ചത്.

അതേസമയം, ബേസില്‍ ജോസഫ്-ജ്യോതിഷ് ശങ്കര്‍ കൂട്ടുകെട്ടിന്റെ പൊന്‍മാന്‍ 'പൊന്‍മാന്‍' മികച്ച അഭിപ്രായങ്ങള്‍ നേടി തിയേറ്ററുകളില്‍ മുന്നേറുകയാണ്. നിരവധി പേരാണ് ചിത്രത്തിന് പ്രശംസകളും അഭിനന്ദനങ്ങളുമായി രംഗത്തെത്തുന്നത്.

Other News in this category



4malayalees Recommends