മമ്മൂട്ടിയുടെ 'ബസൂക്ക'യ്ക്കായി ഇനിയും കാത്തിരിക്കേണ്ടി വരും. ഫെബ്രുവരി 14 ന് ചിത്രം തിയേറ്ററില്‍ എത്തുമെന്നായിരുന്നു അപ്‌ഡേറ്റ്. എന്നാല്‍ ഇപ്പോള്‍ ബസൂക്കയുടെ റിലീസ് വീണ്ടും മാറ്റി വച്ചതായാണ് ഏറ്റവും പുതിയ റിപ്പോര്‍ട്ട്.
ബസൂക്കയുടെ സിജിഐ വര്‍ക്കുകള്‍ പൂര്‍ത്തിയാകാത്തതാണ് കാരണമെന്നാണ് പുറത്തു വരുന്ന വിവരം. സിനിമ വിഷു റിലീസായി ഏപ്രില്‍ 10 ന് ചിത്രം തിയറ്ററുകളില്‍ എത്തുമെന്നാണ് സൂചന. എന്നാല്‍ ഇതു സംബന്ധിച്ച് ഔദ്യോ?ഗിക സ്ഥിരീകരണമൊന്നും പുറത്തു വിട്ടിട്ടില്ല.
നേരത്തെ പുറത്തു വന്ന ചിത്രത്തിന്റെ ടീസര്‍ സോഷ്യല്‍ മീഡിയയിലടക്കം ശ്രദ്ധ നേടിയിരുന്നു. സ്റ്റൈലിഷ് ലുക്കിലെത്തിയ മമ്മൂട്ടിയുടെ ടീസര്‍ ഇതിനോടകം ഏഴര മില്യണിലധികം കാഴ്ചക്കാരാണ് കണ്ടത്. മാത്രമല്ല, ടീസറിലെ മമ്മൂട്ടിയുടെ ഡയലോഗുകളും ആരാധകര്‍ ഏറ്റെടുക്കുകയും ചെയ്തിരുന്നു.
മലയാളത്തിലെ എക്കാലത്തെയും മികച്ച തിരക്കഥാ രചയിതാക്കളില്‍ ഒരാളായ കലൂര്‍ ഡെന്നിസിന്റെ മകനാണ് ഡിനോ ഡെന്നിസ്. ഒരു ഹോളിവുഡ് സ്‌റ്റൈലില്‍ അധികം സൂചനകളൊന്നും തരാതെ ആയിരുന്നു ബസൂക്കയുടെ ഫസ്റ്റ് ലുക്ക് എത്തിയത്. കൈയില്‍ തോക്കും പിടിച്ച് നില്‍ക്കുന്ന മമ്മൂട്ടിയായിരുന്നു ഫസ്റ്റ് ലുക്ക് പോസ്റ്ററില്‍ ഉണ്ടായിരുന്നത്.
ഗൗതം മേനോനും ഷൈന്‍ ടോം ചാക്കോയും സിനിമയില്‍ പ്രധാന കഥാപാത്രങ്ങളെ സിനിമയില്‍ അവതരിപ്പിക്കുന്നുണ്ട്. സണ്ണി വെയ്ന്‍, ഷറഫുദ്ദീന്‍, യാക്കോ, സിദ്ധാര്‍ത്ഥ് ഭരതന്‍, സുമിത് നേവല്‍, ജഗദീഷ്, ഡീന്‍ സെന്നിസ്, ദിവ്യാ പിള്ള, ഐശ്വര്യാ മേനോന്‍ എന്നിവരാണ് ചിത്രത്തിലെ മറ്റ് താരങ്ങള്‍.