സൗദിയില്‍ ലൈസന്‍സ് ഇല്ലാതെ ഭക്ഷ്യ സ്ഥാപനങ്ങള്‍ പ്രവര്‍ത്തിച്ചാല്‍ 50,000 റിയാല്‍ വരെ പിഴ
സൗദിയില്‍ ഭക്ഷ്യ സുരക്ഷ ഉറപ്പാക്കുന്നതിനായി നിയമ ലംഘനങ്ങള്‍ക്കുള്ള പുതുക്കിയ പിഴകള്‍ നിര്‍ദേശിച്ച് സൗദി ഫുഡ് ആന്‍ഡ് ഡ്രഗ് അതോറിറ്റി. മുനിസിപ്പല്‍ ലൈസന്‍സ് ഇല്ലാതെയാണ് ഏതെങ്കിലും ഭക്ഷ്യ സ്ഥാപനങ്ങളോ കടകളോ പ്രവര്‍ത്തിക്കുന്നതെങ്കില്‍ പരമാവധി 50,000 റിയാല്‍ പിഴ ചുമത്തും. ഭക്ഷണശാലയ്ക്കുള്ളില്‍ പൂച്ചകളെയോ നായ്ക്കളെയോ എലികളെയോ കണ്ടെത്തിയാല്‍ 2000 റിയാല്‍ വരെ പിഴ ചുമത്താനും പുതിയ നിര്‍ദ്ദേശത്തിലുണ്ട്. ലംഘനം ആവര്‍ത്തിച്ചാല്‍ പിഴ ഇരട്ടിയാക്കുകയും ചെയ്യും.
നിയമ ലംഘനം നടത്തുന്നവര്‍ക്ക് അതിന്റെ വ്യാപ്തിയനുസരിച്ച് പിഴ ലഭിക്കാന്‍ വേണ്ടിയാണ് പുതിയ ഭേദ?ഗതി വരുത്തുന്നതിലൂടെ ലക്ഷ്യം വെക്കുന്നതെന്ന് സൗദി ഫുഡ് ആന്‍ഡ് ഡ്രഗ് അതോറിറ്റി അധികൃതര്‍ അറിയിച്ചു.