ഉള്‍നാടന്‍ പ്രദേശങ്ങളിലെ ആദിമവര്‍ഗ്ഗത്തിലുള്ളവര്‍ക്കുള്ള സേവനം മെച്ചപ്പെടുത്താന്‍ ആറുമില്യണ്‍ ഡോളറിന്റെ പദ്ധതി പ്രഖ്യാപിച്ചു. ഇതിനായി തദ്ദേശിയ സംഘടനകളുമായി നോര്‍ത്തേണ്‍ ടെറിറ്ററി സര്‍ക്കാര്‍ കരാറിലെത്തി.
ക്രമസമാധാനം, സ്്ത്രീസുരക്ഷ, വിദ്യാഭ്യാസം , മദ്യത്തിന്റെ ഉപയോഗം കുറയ്ക്കല്‍, പരിഭാഷകരുടെ സേവനം വര്‍ദ്ധിപ്പിക്കല്‍, ഓറല്‍ ഹെല്‍ത്ത് പ്രോഗ്രാമുകള്‍ക്കായാണ് ധനസഹായം നല്‍കുക. ആറു വര്‍ഷത്തേക്കാണ് തുക ചിലവഴിക്കുക. വിവിധ പദ്ധതികള്‍ നടപ്പാക്കുന്നതിനായി ഫെഡറല്‍ നോര്‍ത്തേണ്‍ ടെറിറ്ററികളും ആദിമ വര്‍ഗ്ഗവിഭാഗ സംഘടനകളും തമ്മില്‍ കരാറുകളായിട്ടുണ്ട്.
ആദിമ വര്‍ഗ്ഗ വിഭാഗങ്ങളില്‍ നിലനില്‍ക്കുന്ന അന്തരം കുറച്ച് അവരില്‍ കാര്യപ്രാപ്തി വളര്‍ത്താന്‍ ഒട്ടേറെ കാര്യങ്ങള്‍ ചെയ്യാനുണ്ടെന്ന് പ്രധാനമന്ത്രി ആന്റണി ആല്‍ബനീസ് വ്യക്തമാക്കി.