പടം കണ്ട് അച്ഛന്‍ അമ്മയോട് മാപ്പ് ചോദിച്ചു: 'ഗ്രേറ്റ് ഇന്ത്യന്‍ കിച്ചണ്‍' ഹിന്ദി പതിപ്പ് നായിക സന്യ

പടം കണ്ട് അച്ഛന്‍ അമ്മയോട് മാപ്പ് ചോദിച്ചു: 'ഗ്രേറ്റ് ഇന്ത്യന്‍ കിച്ചണ്‍' ഹിന്ദി പതിപ്പ് നായിക സന്യ
മലയാള ചിത്രമായ ഗ്രേറ്റ് ഇന്ത്യന്‍ കിച്ചണ്‍ സിനിമയുടെ ഹിന്ദി റീമേക്കായ മിസിസ് കഴിഞ്ഞ ദിവസമാണ് സീ5 ല്‍ റിലീസ് ആയത്. ബോളിവുഡ് നടി സന്യ മല്‍ഹോത്രയാണ് ചിത്രത്തില്‍ നായിക വേഷത്തില്‍ എത്തുന്നത്.

ചിത്രത്തിന്റെ പ്രമോഷന്റെ ഭാഗമായി ഫസ്റ്റ്പോസ്റ്റിന് നല്‍കിയ പ്രത്യേക അഭിമുഖത്തില്‍ സന്യ മല്‍ഹോത്ര ഈ ചിത്രം കണ്ടതിന് ശേഷം തന്റെ അമ്മയോട് തന്റെ പിതാവ് മാപ്പ് പറഞ്ഞ അനുഭവം പങ്കുവയ്ക്കുകയാണ് ഇപ്പോള്‍.

ചിത്രത്തിലെ വീട്ടമ്മയുടെ ക്യാരക്ടര്‍ ശരിക്കും സമൂഹത്തില്‍ കാണുന്ന ഒരാളാണ്. എന്നാല്‍ അത്തരം ഒരാളായി ഞാനോ, എന്റെ ചുറ്റുമുള്ള സ്ത്രീകളോ മാറരുത് എന്നതാണ് ഞാന്‍ ആഗ്രഹിക്കുന്നത്. സിനിമ കണ്ടതിന് പിന്നാലെ എന്റെ പിതാവ് അമ്മയോട് വന്ന് ക്ഷമ ചോദിച്ചതാണ് എന്നെ സംബന്ധിച്ച് ഈ ചിത്രത്തിലെ ഏറ്റവും വലിയ പാഠം. ഒരു സ്വയം നവീകരണമാണ് ഈ ചിത്രം - സന്യ പറയുന്നു.

ഫെബ്രുവരി 7 ന് സീ5 ല്‍ മിസിസ് ഡിജിറ്റലായി റിലീസ് ചെയ്തിരിക്കുന്നത്. നിതാ സംവിധായിക ആരതി കദവ് സംവിധാനം ചെയ്ത ഈ ചിത്രം നിര്‍മ്മിച്ചിരിക്കുന്നത് ജിയോ സ്റ്റുഡിയോസിന്റെ ബാനറില്‍ ജ്യോതി ദേശ്പാണ്ഡെയാണ്.

Other News in this category



4malayalees Recommends