മകന്റെ വിവാഹം ലളിതമായ രീതിയില്‍ നടന്നതായി അറിയിച്ചിരിക്കുകയാണ് ശതകോടീശ്വരനായ ഗൗതം അദാനി. വിവാഹത്തിന്റെ ചിത്രങ്ങള്‍ അദാനി തന്നെ പങ്കുവെക്കുകയായിരുന്നു.
വെള്ളിയാഴ്ചയായിരുന്നു ഗൗതം അദാനിയുടെ ഇളയ മകനായ ജീത്ത് അദാനിയുടേയും വജ്രവ്യാപാരിയായ ജെയ്മിന്‍ ഷായുടെ മകള്‍ ദിവ ജെയ്മിന്‍ ഷായുമായി വിവാഹം നടന്നത്. അഹമ്മദാബാദിലെ അദാനി ശാന്തിഗ്രാം ടൗണ്‍ഷിപ്പിലെ ക്ലബ്ബില്‍ വെച്ചായിരുന്നു വിവാഹം. ലളിതമായ ചടങ്ങുകള്‍ മാത്രമായിരുന്നു വിവാഹത്തിന്റെ ഭാഗമായി ഉണ്ടായിരുന്നത്. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമായിരുന്നു ചടങ്ങില്‍ പങ്കെടുത്തത്.
മകന്റെ വിവാഹത്തോട് അനുബന്ധിച്ച് 10,000 കോടി രൂപ സാമൂഹിക സേവനത്തിനായി സംഭാവന ചെയ്യുകയും കൂടി ഗൗതം അദാനി ചെയ്തു.മാറ്റിവെച്ച തുകയുടെ ഭൂരിഭാഗവും ആരോഗ്യ-വിദ്യാഭ്യാസ-നൈപുണ്യ വികസന പദ്ധതികള്‍ക്കായിട്ടായിരിക്കും ചെലവഴിക്കുക. അന്തര്‍ദേശീയ നിലവാരത്തിലുള്ള ആശുപത്രികളും മെഡിക്കല്‍ കോളേജുകളും ഉന്നത നിലവാരത്തിലുള്ള കെ12 സ്‌കൂളുകളുമായിരിക്കും നിര്‍മ്മിക്കുക. എല്ലാ ജനവിഭാ?ഗങ്ങള്‍ക്കും പ്രവേശനം അനുവദിക്കുന്ന തരത്തിലാണ് പദ്ധതികള്‍ രൂപ കല്‍പ്പന ചെയ്തിരിക്കുന്നത്.
വിവാഹത്തിന് ആര്‍ഭാടങ്ങള്‍ ഒഴിവാക്കുമെന്ന് ഗൗതം അദാനി നേരത്തെ പ്രഖ്യാപിച്ചിരുന്നു. കുംഭമേളയില്‍ വെച്ച് തങ്ങള്‍ സാധാരണ മനുഷ്യരാണെന്നും മകന്റെ വിവാഹം വളരെ ലളിതമായിരിക്കുമെന്നും ഗൗതം അദാനി പറഞ്ഞിരുന്നു. വിവാഹത്തിന് രണ്ട് ദിവസം മുന്‍പ്, ഈയിടെ വിവാഹിതരായ ഭിന്നശേഷിക്കാരായ യുവതികള്‍ക്ക് സാമ്പത്തിക സഹായം ഗൗതം അദാനി പ്രഖ്യാപിച്ചിരുന്നു. ആദ്യ ഘട്ടത്തില്‍, 500 യുവതികള്‍ക്ക് 10 ലക്ഷം രൂപ വെച്ച് അദ്ദേഹം നല്‍കുകയും ചെയ്തിരുന്നു.