യുകെയിലെ ആദ്യകാല മലയാളി സംഘടനകളില്‍ ഒന്നായ ലിവര്‍പൂള്‍ മലയാളി അസോസിയേഷന് നവ നേതൃത്വം

യുകെയിലെ ആദ്യകാല മലയാളി സംഘടനകളില്‍ ഒന്നായ ലിവര്‍പൂള്‍ മലയാളി അസോസിയേഷന് നവ നേതൃത്വം
ലിവര്‍പൂളിലെ മലയാളികളുടെ പ്രിയപ്പെട്ട സംഘടനയായ ലിവര്‍പൂള്‍ മലയാളി അസോസിയേഷന്‍ (ലിമ) രജതജൂബിലി ആഘോഷങ്ങളിലേയ്ക്ക് കടക്കുന്നതിന്റെ ഭാഗമായി 2025-2026 വര്‍ഷത്തേക്കുള്ള പുതിയ നേതൃത്വത്തെ തെരഞ്ഞെടുത്തു.


മലയാളികള്‍ക്ക് സാംസ്‌കാരിക കൂടിച്ചേരലുകള്‍ക്ക് വേദിയൊരുക്കുന്നതിനൊപ്പം, ഇന്ത്യന്‍ സമൂഹം നേരിടുന്ന പ്രശ്നങ്ങളില്‍ ശക്തമായി ഇടപെട്ടുകൊണ്ടും, സര്‍വോപരി ഇന്ത്യന്‍ സമൂഹത്തിന്റെ സര്‍വ്വോന്മുഖമായ ഉന്നമനം മാത്രം ലക്ഷ്യമാക്കി ലിമ പ്രവര്‍ത്തിക്കുന്നു.


26/01/2025ന് നടന്ന വാര്‍ഷിക പൊതുയോഗത്തില്‍ വച്ച് കഴിഞ്ഞ ഒരു വര്‍ഷത്തിലെ പ്രവര്‍ത്തന റിപ്പോര്‍ട്ടും, സാമ്പത്തിക റിപ്പോര്‍ട്ടും അവതരിപ്പിച്ചു. കഴിഞ്ഞ വര്‍ഷം ലിമ നടത്തിയ വിവിധ സാംസ്‌കാരിക പരിപാടികളും സാമൂഹ്യസേവന പ്രവര്‍ത്തനങ്ങളും സമ്മേളനം വിലയിരുത്തി. വരും വര്‍ഷങ്ങളില്‍ ലിമ നടത്തേണ്ട പ്രവര്‍ത്തനങ്ങളെ കുറിച്ച് വിപുലമായ ചര്‍ച്ചകളും നടന്നു.



കഴിഞ്ഞ ഇരുപത്തഞ്ചു വര്‍ഷത്തോളമായി ലിവര്‍പൂള്‍ മലയാളി സമൂഹത്തെ പ്രതിനിധാനം ചെയ്യുന്ന ലിമയുടെ 2025-2026 വര്‍ഷത്തേക്കുള്ള ഭാരവാഹികളെ ഐകകണ്‌ഠേനയാണ് തിരഞ്ഞെടുത്തത്.


ഈ വര്‍ഷത്തേക്കുള്ള പുതിയ ഭാരവാഹികളായി പ്രസിഡന്റ് സോജന്‍ തോമസ്, സെക്രട്ടറി ആതിര ശ്രീജിത്ത്, വൈസ് പ്രസിഡന്റ് ഹരികുമാര്‍ ഗോപാലന്‍, ജോയിന്റ് സെക്രട്ടറി ബ്ലെസ്സന്‍ രാജന്‍, ട്രഷറര്‍ ജോസ് മാത്യു, പി. ആര്‍. ഒ. മനോജ് ജോസഫ്, ഓഡിറ്റര്‍ ജോയ്‌മോന്‍ തോമസ് എന്നിവര്‍ തിരഞ്ഞെടുക്കപ്പെട്ടു.


ആര്‍ട്‌സ് ക്ലബ് കോഓഡിനേറ്റേഴ്സായി ജിജോ വര്‍ഗീസ്, പൊന്നു രാഹുല്‍, രജിത് രാജന്‍, രാഖി സേനന്‍ എന്നിവരെയും, സോഷ്യല്‍ മീഡിയ മാനേജരായി ജിജോ കുരുവിളയെയും , സ്‌പോര്‍ട്‌സ് കോഓഡിനേറ്ററായി അരുണ്‍ ഗോകുലിനെയും തിരഞ്ഞെടുത്തു.


കമ്മിറ്റി മെംബേര്‍സ് ആയി അനില്‍ ഹരി, സെബാസ്റ്റ്യന്‍ ജോസഫ്, മാത്യു അലക്‌സാണ്ടര്‍, ബാബു ജോസഫ്, സൈബുമോന്‍ സണ്ണി, റ്റിജു ഫിലിപ്പ്, അലന്‍ ജേക്കബ്, കുര്യാക്കോസ് ഇ ജെ, ജോബി ദേവസ്യ, ബിജു ജോര്‍ജ്, സിന്‍ഷോ മാത്യു, ജനീഷ് ജോഷി, റോണി വര്‍ഗീസ് എന്നിവരും തിരഞ്ഞെടുക്കപ്പെട്ടു.


സമൂഹത്തിന്റെ വിവിധ മേഖലകളിലുള്ളവരെ കോര്‍ത്തിണക്കിക്കൊണ്ട് രൂപീകരിക്കപ്പെട്ട കമ്മിറ്റിയാണ് 2025-2026 ലെ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുക. ലിമയുടെ ഈ പുതിയ നേതൃത്വം മലയാളി സമൂഹത്തിന് കൂടുതല്‍ സേവനം ചെയ്യുമെന്ന പ്രതീക്ഷയില്‍ നമുക്ക് അവരെ അഭിനന്ദിക്കാം.


ലിമയ്ക്കുവേണ്ടി

മനോജ് ജോസഫ്

പി. ആര്‍. ഒ

Other News in this category



4malayalees Recommends