കാനഡയിലെ ഫാമിലി ഓപ്പര്‍ വര്‍ക് പെര്‍മിറ്റ് ; പുതിയ മാറ്റം നിലവില്‍ വന്നതോടെ ആശങ്കകള്‍ അവസാനിക്കുന്നില്ല.

കാനഡയിലെ ഫാമിലി ഓപ്പര്‍ വര്‍ക് പെര്‍മിറ്റ് ; പുതിയ മാറ്റം നിലവില്‍ വന്നതോടെ ആശങ്കകള്‍ അവസാനിക്കുന്നില്ല.
രാജ്യാന്തര വിദ്യാര്‍ഥികള്‍, വിദേശ തൊഴിലാളികള്‍ എന്നിവരുടെ കുടുംബാംഗങ്ങള്‍ക്കുള്ള ഓപ്പണ്‍ വര്‍ക് പെര്‍മിറ്റില്‍ കാനഡ മാറ്റം വന്നു. രാജ്യാന്തര വിദ്യാര്‍ഥികളുടെയും തൊഴിലാളികളുടെയും കുടുംബാംഗങ്ങള്‍ക്ക് കാനഡയിലെ സ്ഥാപനങ്ങളില്‍ ജോലിചെയ്യാന്‍ വഴിയൊരുക്കിയിരുന്ന പെര്‍മിറ്റാണിത്. നിലവില്‍ പ്രത്യേക വിഭാഗം രാജ്യാന്തര വിദ്യാര്‍ഥികളുടെയും വിദേശ തൊഴിലാളികളുടെയും കുടുംബാംഗങ്ങള്‍ക്കു മാത്രമേ ഓപ്പണ്‍ വര്‍ക് പെര്‍മിറ്റിന് അപേക്ഷിക്കാനാകൂ. എന്നാല്‍ കാനഡയില്‍ താമസിക്കുന്ന ഇന്ത്യക്കാര്‍ക്കു ഗുണകരമാകുന്ന നീക്കമെന്നതും ഇപ്പോള്‍ ചര്‍ച്ചയായി കഴിഞ്ഞു.

16 മാസത്തില്‍ കൂടുതല്‍ ദൈര്‍ഘ്യമുള്ള മാസ്റ്റേഴ്‌സ് അല്ലെങ്കില്‍ പിഎച്ച്ഡി, തിരഞ്ഞെടുത്ത പ്രഫഷനല്‍ കോഴ്‌സുകള്‍ എന്നിവ പഠിക്കുന്ന വിദ്യാര്‍ഥികളുടെ ജീവിതപങ്കാളികള്‍ക്കേ ഇനി ഓപ്പണ്‍ വര്‍ക് പെര്‍മിറ്റ് ലഭിക്കൂ.

വിദേശ തൊഴിലാളികളുടെ ടിഇഇആര്‍ 0, 1 ഗണത്തില്‍ ഉള്‍പ്പെട്ടവര്‍ അല്ലെങ്കില്‍ ടിഇഇആര്‍ 2,3 വിഭാഗത്തിലെ ചില തിരഞ്ഞെടുത്ത തൊഴില്‍മേഖലയിലുള്ളവര്‍ എന്നിവരുടെ പങ്കാളികള്‍ക്കും ഫാമിലി ഓപ്പണ്‍ വര്‍ക് പെര്‍മിറ്റ് ലഭിക്കും. ശാസ്ത്ര, നിര്‍മാണ, ആരോഗ്യ, വിദ്യാഭ്യാസ, കായിക, സൈനിക മേഖലകളൊക്കെ ഇതില്‍ ഉള്‍പ്പെടും.

വിദേശ തൊഴിലാളിയുടെ പങ്കാളി പെര്‍മിറ്റിനായി അപേക്ഷിക്കുന്ന സമയത്ത് തൊഴിലാളിയുടെ വര്‍ക് പെര്‍മിറ്റില്‍ 16 മാസം അവശേഷിക്കണമെന്നും നിഷ്‌കര്‍ഷയുണ്ട്. തൊഴിലാളികളുടെ മക്കള്‍ക്ക് ഇനി പെര്‍മിറ്റിന് യോഗ്യതയില്ല. ന്മ മുന്‍കാല പെര്‍മിറ്റിന് യോഗ്യതയില്ല. മുന്‍കാല പെര്‍മിറ്റുകള്‍ കാലാവധി വരെ തുടരും.

ഫ്രീട്രേഡ് എഗ്രിമെന്റുകള്‍, പെര്‍മനന്റ് റെസിഡന്‍സ് എന്നിവയുടെ സ്‌കീമുകളിലുള്ളവര്‍ക്ക് മാറ്റങ്ങള്‍ ബാധകമല്ല.

Other News in this category



4malayalees Recommends