പ്രൊപ്പോസ് ദിനത്തില്‍ പ്രണയാഭ്യര്‍ത്ഥന നിരസിച്ചു; യുവതിയ്ക്ക് നേരെ അതിക്രമവുമായി യുവാവ്

പ്രൊപ്പോസ് ദിനത്തില്‍ പ്രണയാഭ്യര്‍ത്ഥന നിരസിച്ചു; യുവതിയ്ക്ക് നേരെ അതിക്രമവുമായി യുവാവ്
പ്രൊപ്പോസ് ദിനത്തില്‍ പ്രണയാഭ്യര്‍ത്ഥന നിരസിച്ച യുവതിയ്ക്ക് നേരെ അതിക്രമവുമായി യുവാവ്. ഉത്തര്‍പ്രദേശിലാണ് സംഭവം. യുവതിയോട് യുവാവ് മോശമായി പെരുമാറുന്നതിന്റെ ദൃശ്യങ്ങളും സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുകയാണ്.

യുവതിക്ക് നേരെ യുവാവ് മധുരപലഹാരം വച്ചുനീട്ടുന്നത് ദൃശ്യങ്ങളില്‍ കാണാം. യുവതി സ്വീകരിക്കാതായതോടെ യുവാവ് പലഹാരവും പെട്ടിയുമടക്കം യുവതിയുടെ ദേഹത്തേക്ക് വലിച്ചെറിയുകയായിരുന്നു. തുടര്‍ന്ന് യുവാവ് യുവതിയുടെ തലയില്‍ അടിക്കുന്നതും യുവതി കരയുന്നതും ദൃശ്യങ്ങളില്‍ കാണാം.

ദൃശ്യങ്ങള്‍ വ്യാപകമായി പ്രചരിച്ചതോടെ രൂക്ഷ വിമര്‍ശനമാണ് യുവാവിനെതിരെ ഉയരുന്നത്. യുവാവിനെതിരെ നടപടിയെടുക്കണമെന്ന ആവശ്യവും ശക്തമാവുകയാണ്. സംഭവത്തില്‍ പ്രതിക്കെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്.



Other News in this category



4malayalees Recommends