ദളിത് വരന് വിവാഹത്തിന് കുതിരപ്പുറത്തേറണം, 145 പൊലീസുകാരുടെ അകമ്പടി, ഡ്രോണ്‍ നിരീക്ഷണവും

ദളിത് വരന് വിവാഹത്തിന് കുതിരപ്പുറത്തേറണം, 145 പൊലീസുകാരുടെ അകമ്പടി, ഡ്രോണ്‍ നിരീക്ഷണവും
സവര്‍ണജാതിക്കാരുടെ ഭീഷണിയെ തുടര്‍ന്ന് പൊലീസ് സംരക്ഷണയില്‍ വിവാഹപന്തലില്‍ എത്തി വരന്‍. ഗുജറാത്തിലെ പലന്‍പൂരിലെ ബനാസ്‌കാന്താ ഗ്രാമത്തിലാണ് സംഭവം. ദളിത് വിഭാഗത്തില്‍ നിന്നുള്ള അഭിഭാഷകന്‍ കൂടിയായ മുകേഷ് പരേച്ചയാണ് കുതിരപ്പുറത്ത് വരുന്നതിന് പൊലീസ് സംരക്ഷണം തേടിയത്. തുടര്‍ന്ന് 145 പൊലീസുകാരുടെ സംരക്ഷണവും ഡ്രോണ്‍ നിരീക്ഷണവും ഉള്‍പ്പെടെയുള്ള സംവിധാനങ്ങളോടൊപ്പമാണ് മുകേഷ് വധുവിന്റെ വീട്ടിലേക്കെത്തിയത്. മൂന്ന് സബ് ഇന്‍സ്പെക്ടര്‍മാരും ഒരു എസ്ഐയും അടക്കമുള്ളവരാണ് ഇതിന് നേതൃത്വം നല്‍കിയത്.

വിവാഹത്തിന് മുമ്പ് കുതിരപ്പുറത്ത് കേറി വരാന്‍ ഇവിടുത്തെ ദളിത് വിഭാഗത്തിന് വിലക്കുണ്ട്. സവര്‍ണവിഭാഗത്തിന്മാത്രമാണ് ഇങ്ങനെ വരാന്‍ അധികാരം. എന്നാല്‍ തന്റെ വിവാഹത്തിന് കുതിരപ്പുറത്തേറി തന്നെ വരണമെന്ന ആഗ്രഹത്തില്‍ മുകേഷ് ഉറച്ചുനിന്നതോടെ സംരക്ഷണം നല്‍കാന്‍ പൊലീസും തീരുമാനിച്ചു.

ജനുവരി 22നായിരുന്നു 33 കാരനായ വരന്‍ വധു ഗൃഹത്തിലേക്ക് കുതിരപ്പുറത്ത് വന്നത്. മൂന്ന് സബ് ഇന്‍സ്പെക്ടര്‍മാര്‍, പൊലീസ് ഇന്‍സ്പെക്ടര്‍ എന്നിവരുടെ അകമ്പടിയിലാണ് വരനെത്തിയത്. കുതിരപ്പുറത്ത് വന്നപ്പോള്‍ പ്രശ്നങ്ങളൊന്നും ഉണ്ടായില്ലെങ്കിലും കാറിലേക്ക് കയറിയപ്പോള്‍ ആരോ കല്ലെറിഞ്ഞെന്ന് വരന്‍ പ്രതികരിച്ചു. ഇതോടെ പൊലീസ് ഇന്‍സ്പെക്ടര്‍ തന്നെ യുവാവിനെ കാറില്‍ വീട്ടിലേക്ക് എത്തിച്ചുവെന്നും മുകേഷ് പരേച്ച കൂട്ടിച്ചേര്‍ത്തു.



Other News in this category



4malayalees Recommends