വെല്ലൂരില്‍ ട്രെയിനുള്ളിലെ പീഡനശ്രമത്തിനിടയില്‍ യുവാവ് തള്ളിയിട്ട ?യുവതിയുടെ ഗര്‍ഭസ്ഥ ശിശു മരിച്ചു. നാലുമാസം പ്രായമുള്ള ?ഗര്‍ഭസ്ഥ ശിശുവാണ് മരിച്ചത്. വീഴ്ചയില്‍ ശിശുവിന്റെ ഹൃദയമിടിപ്പ് നിലച്ചതായി ഡോക്ടര്‍മാര്‍ അറിയിച്ചു. യുവതി വെല്ലൂരിലെ സര്‍ക്കാര്‍ ആശുപത്രിയില്‍ ചികിത്സയിലാണ്.
കോയമ്പത്തൂര്‍ തിരുപ്പതി ഇന്റര്‍സിറ്റി എക്‌സ്പ്രസിലാണ് കഴിഞ്ഞ ദിവസം രാവിലെ ഗര്‍ഭിണിയായ യുവതിക്ക് നേരെ ആക്രമണം ഉണ്ടായത്. ലേഡീസ് കംപാര്‍ട്ടമെന്റില്‍ യാത്ര ചെയ്യുകയായിരുന്ന യുവതിയാണ് ആക്രമിക്കപ്പെട്ടത്. സംഭവത്തില്‍ ഹേമരാജ് എന്നയാളെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്
തിരുപ്പൂരില്‍ നിന്നും ആന്ധ്രപ്രദേശിലുള്ള അമ്മയുടെ വീട്ടിലേക്ക് പോകുകയായിരുന്ന 36കാരിക്കാണ് ദുരനുഭവമുണ്ടായത്. ലേഡീസ് കംപാര്‍ട്ട്‌മെന്റിലായിരുന്നു യുവതി യാത്ര ചെയ്തിരുന്നത്. മറ്റ് ഏഴ് പേരും കംപാര്‍ട്ട്‌മെന്റില്‍ ഉണ്ടായിരുന്നു. എന്നാല്‍ ഇതിനിടെ ജോലര്‍പേട്ടൈയിലെത്തിയപ്പോള്‍ മറ്റ് യാത്രക്കാര്‍ ഇറങ്ങി. ഇതോടെ ഹേമരാജ് കംപാര്‍ട്ട്‌മെന്റിലേക്ക് ചാടിക്കയറി. യുവതി തനിച്ചാണെന്ന് മനസിലായതോടെ ഇയാള്‍ യാത്രക്കാരിയെ പീഡിപ്പിക്കാന്‍ ശ്രമിക്കുകയായിരുന്നു.
പ്രതിയെ ചവിട്ടി വീഴ്ത്താന്‍ യുവതി ശ്രമിച്ചെങ്കിലും ഇതിനിടെ ഇയാള്‍ യുവതിയെ ട്രെയിനില്‍ നിന്നും തള്ളിയിടുകയായിരുന്നു. യുവതിയുടെ തലയ്ക്കും കൈ കാലുകള്‍ക്കും പരിക്കേറ്റിട്ടുണ്ട്. സംഭവത്തില്‍ മോഷണം, കൊലപാതകം ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ ചേര്‍ന്നാണ് പ്രതിക്കെതിരെ പൊലീസ് കേസെടുത്തിരിക്കുന്നത്.