വിവാഹ മോചിതയായ ഭാര്യയോട് പ്രതികാരമായി യുവതിയുടെ പേരിലുള്ള ബൈക്കില്‍ നിയലംഘനം പതിവാക്കി ഭര്‍ത്താവ്
ബിഹാറില്‍ വിവാഹ മോചനത്തിനാവശ്യപ്പെട്ടതിന് പ്രതികാരമായി ഭാര്യയുടെ പേരിലുള്ള ബൈക്കില്‍ നിയമലംഘനം പതിവാക്കി ഭര്‍ത്താവ്. യുവതിയുടെ പിതാവ് സ്ത്രീധനമായി നല്‍കിയ ബൈക്കിലാണ് ഭര്‍ത്താവ് നിയലംഘനം നടത്തുന്നത്. ബിഹാറിലെ മുസാഫര്‍പുരിയിലെ കാസി മുഹമ്മദ്പുരിലാണ് സംഭവം.
ഒരു വര്‍ഷം മുന്‍പ് നടന്ന വിവാഹത്തിന്റെ ഭാ?ഗമായി വധുവിന്റെ പിതാവ് നല്‍കിയ ബൈക്ക് രജിസ്റ്റര്‍ ചെയ്ത് നല്‍കിയിരുന്നത് യുവതിയുടെ പേരിലായിരുന്നു. വിവാഹത്തിന് ശേഷം ഒന്നര മാസം കഴിഞ്ഞത് മുതല്‍ ദമ്പതികള്‍ക്കിടയില്‍ തര്‍ക്കങ്ങള്‍ പതിവായി. ബന്ധത്തിലെ വിള്ളലിനെ തുടര്‍ന്ന് യുവതി വീട് വിട്ട് മാതാപിതാക്കളുടെ അടുത്തേക്ക് മടങ്ങി. പിന്നാലെ വിവാഹ മോചനത്തിന് യുവതി കോടതിയെ സമീപ്പിച്ചു. യുവതിയുടെ ഈ പ്രവര്‍ത്തി ഇഷ്ടമാകാതെ വന്ന ഭര്‍ത്താവ് പ്രതികാരമെന്നോണം സ്ത്രീധനമായി കിട്ടിയ ബൈക്കില്‍ മനപ്പൂര്‍വം നിയമ ലംഘനങ്ങള്‍ നടത്തി.
നിയമലംഘനങ്ങളെ തുടര്‍ന്ന് പിഴയായി വരുന്ന ട്രാഫിക് ചെലാനുകള്‍ യുവതിയുടെ ഫോണിലേക്ക് അറിയിപ്പായി എത്തിയിരുന്നു. ആദ്യമൊക്കെ യുവതി പിഴ അടച്ചിരുന്നെങ്കിലും നിയമലംഘനം പതിവായതോടെ പൊലീസിനെ സമീപിക്കുകയായിരുന്നു. എന്നാല്‍ വണ്ടി തിരികെ നല്‍കാന്‍ ഇയാള്‍ തയ്യാറായിട്ടില്ല.. നിലവില്‍ യുവതി പട്‌ന ട്രാഫിക് പൊലീസില്‍ പരാതി നല്‍കി നടപടിക്കായി കാത്തിരിക്കുകയാണ്. എന്നാല്‍ വിവാഹ മോചന വിധി വരാതെ താന്‍ വണ്ടി തിരികെ നല്‍കില്ലെന്നാണ് യുവാവിന്റെ പക്ഷം.