ആരോഗ്യവതിയെങ്കിലും ആശുപത്രി കിടക്കയില്‍ കഴിഞ്ഞത് 18 മാസം , എന്‍എച്ച്എസിന്റെ നിയമ പോരാട്ടത്തിനൊടുവില്‍ യുവതിയെ അറസ്റ്റ് ചെയ്ത് കെയര്‍ ഹോമിലേക്ക് മാറ്റി

ആരോഗ്യവതിയെങ്കിലും ആശുപത്രി കിടക്കയില്‍ കഴിഞ്ഞത് 18 മാസം , എന്‍എച്ച്എസിന്റെ നിയമ പോരാട്ടത്തിനൊടുവില്‍ യുവതിയെ അറസ്റ്റ് ചെയ്ത് കെയര്‍ ഹോമിലേക്ക് മാറ്റി
ഡിസ്ചാര്‍ജ് ചെയ്യാനുള്ള ആരോഗ്യം ഉണ്ടായിട്ടും 18 മാസം ആശുപത്രി കിടക്കയില്‍ കഴിഞ്ഞതിന് പിന്നാലെ രോഗിയെ കെയര്‍ ഹോമിലേക്ക് പുറത്താക്കി എന്‍എച്ച്എസ്. 2023 ഏപ്രില്‍ 14നാണ് സെല്ലുലൈറ്റിസ് ചികിത്സയ്ക്കായി 35 കാരിയായ ജെസിയെ നോര്‍ത്താംപ്ടണ്‍ ജനറല്‍ ആശുപത്രിയില്‍ പ്രവേശിച്ചത്. പിന്നാലെ ഏപ്രില്‍ അവസാനത്തോടെ ഡിസ്ചാര്‍ജ് ചെയ്യാനുള്ള ആരോഗ്യസ്ഥതി ആയതായി ഡോക്ടര്‍മാര്‍ അറിയിച്ചു. എന്നാല്‍ ഇതിന് ശേഷവും 550 ദിവസത്തോളം ജെസി ആശുപത്രിയില്‍ തുടരുകയായിരുന്നു.

എന്‍എച്ച്എസ് നിയമ നടപടി സ്വീകരിക്കുന്നവരെ അവള്‍ ആശുപത്രി കിടക്കയില്‍ തുടര്‍ന്നു. എന്‍എച്ച്എസ് നടത്തിയ നിയമ നടപടിയുടെ ഫലമായി അറസ്റ്റു ചെയ്ത ജെസിയെ കെയര്‍ഹോമിലേക്ക് മാറ്റി. ജോലി ചെയ്യാന്‍ കഴിയാത്ത ഇവര്‍ ആനുകൂല്യങ്ങളെ ആശ്രയിച്ചാണ് കഴിയുന്നത്. ജെസിക്ക് വൈകീരമായി അസ്ഥിരമായ വ്യക്തിത്വ വൈകല്യമുണ്ടെന്ന് കണ്ടെത്തിയിരുന്നു. ആറു കിടക്കകളുള്ള വാര്‍ഡില്‍ കഴിഞ്ഞതിന് പിന്നാലെ മാനിസികാരോഗ്യം മോശമായി.

18 മാസം ആശുപത്രിയില്‍ ചെലവഴിച്ച ശേഷം 2024 ഒക്ടോബര്‍ 14ന് ജെസിയെ പൊലീസ് അറസ്റ്റ് ചെയ്യുകയും അടുത്തുള്ള പട്ടണത്തിലെ ഒരു കെയര്‍ ഹോമിലേക്ക് മാറ്റുകയും ചെയ്തു.

Other News in this category



4malayalees Recommends